ബിനീഷ് പുതുപ്പണത്തിന്റെ ‘സുന്ദരജീവിതം’ ലുലു റീഡേഴ്സ് ഫെസ്റ്റിവലിൽ പ്രകാശിപ്പിക്കും
ഏപ്രിൽ 9 മുതൽ 20 വരെ നടക്കുന്ന ലുലുമാൾ കൊച്ചിയിൽ വെച്ചുനടക്കുന്ന ലുലു റീഡേഴ്സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഏപ്രിൽ 9 ന് വൈകുന്നേരം അഞ്ചിന് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ് നിർവഹിക്കുന്നു. ബിനീഷ് പുതുപ്പണത്തിൻ്റെ ഏറ്റവും പുതിയ നോവൽ സുന്ദരജീവിതത്തിൻ്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും.
ഏപ്രിൽ 9 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറും മറ്റു പ്രമുഖരും പങ്കെടുക്കുന്നു.
ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.