DCBOOKS
Malayalam News Literature Website

കവി വി.മധുസൂധനൻ നായർക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്‌കാരം

 

 

സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെ 2024 ലെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരത്തിന് പ്രശസ്ത കവി വി. മധുസൂദനൻ നായർ അർഹനായി. 500,00 രൂപയും ടി. കലാധരൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ജേതാവിനുള്ള പുരസ്കാര സമർപ്പണം നവംബറിൽ കൊച്ചിയിൽ നടക്കുമെന്നു സാഹിത്യപരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അറിയിച്ചു.

1949-ൽ നെയ്യാറ്റിൻകരയിൽ ജനിച്ച വി. മധുസൂദനൻ നായർക്ക് കേരളസാഹിത്യ അക്കാദമി (1992, നാറാണത്തുഭ്രാന്തൻ), കേന്ദ്രസാഹിത്യ അക്കാദമി (2019, അച്ഛൻ പിറന്ന വിട്) ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി ഉപേദശകസമിതിയംഗം, കേരളസാഹിത്യ അക്കാദമി ഭരണസമിതിയംഗം, കേന്ദ്ര നവോദയ വിദ്യാലയ ഭരണസമിതിയംഗം, കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, സംസ്ഥാന കരിക്കുലം കമ്മിറ്റിയംഗം, മലയാളം മിഷൻ അംഗം തുടങ്ങി പലനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

വി. മധുസൂദനൻ നായർ എഴുതിയ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ…

 

Leave A Reply