‘അമ്മാ, ഈ ബുക്ക് വായിക്കണം’
ജസ്റ്റീനാ ജയിംസ് അശ്വതി ശ്രീകാന്തിന് എഴുതുന്ന കത്ത്
ഈ കത്ത് ചേച്ചിയുടെ അടുത്ത് എത്തുമോ എന്നൊന്നും എനിക്കറിയില്ല. but , unexpected ആയി ഞാൻ വാങ്ങിയ ‘കാളി’ എന്ന കഥാ പുസ്തകത്തിലെ ഓരോ കഥകളും ചേച്ചി ആമുഖത്തിൽ പറഞ്ഞതുപോലെ എനിക്ക് അറിയാവുന്ന ആരൊക്കെയോ ആയിരുന്നു. വായിച്ചു തുടങ്ങിയതും തീർന്നതും ഒക്കെ വളരെ പെട്ടന്ന് ആയിരുന്നു. അശ്വതി എന്ന അവതാരികയെയും അഭിനേത്രിയെയും മാത്രമേ എനിക്ക് പരിചയം ഉണ്ടായിരുന്നുള്ളൂ. but , ചേച്ചിയുടെ എഴുത്ത് ഇത്രത്തോളം എന്നെ പിടിച്ചിരുത്തും എനിക്ക് തോന്നിയതേ ഇല്ല. അന്ന് ഈ ബുക്ക് വായിക്കാൻ തോന്നിയത് എത്ര നന്നായി എന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട് .
ചേച്ചിയുടെ ആനിയമ്മയും രശ്മിയുമാണ് എന്നെ സ്പർശിച്ച കഥാപാത്രങ്ങൾ. ആനിയമ്മയെ പോലെ തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ ആഗ്രഹമുണ്ടായിട്ടും സാധിക്കാത്ത അമ്മമാരെയും വല്യമ്മിച്ചിമാരേയും എനിക്കറിയാം. ഞാനും ചിലപ്പോൾ രശ്മിയെപോലെ ആകുമോ എന്ന ഭയവും എനിക്കുണ്ട്. എനിക്ക് കത്തുകൾ എഴുതുന്നത് വലിയ ഇഷ്ട്ടമുള്ള കാര്യമാണ്. ‘കാളി’ വായിച്ചുകഴിഞ്ഞപ്പോൾ ഞാൻ എന്റെ അമ്മച്ചിയോട് പറഞ്ഞു ‘അമ്മാ, ഈ ബുക്ക് വായിക്കണം’ എന്ന്. വായിച്ചുകഴിഞ്ഞ ഉടനെ ഞാനെഴുതുന്നതാണ് ഈ കത്ത്. ഇനി എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. അത്രമേൽ ഇഷ്ട്ടമായി ഈ എഴുത്ത്…
ഒരു റിക്വസ്റ്റ്: ചേച്ചിക്ക് ഇതൊരു സിനിമ അല്ലെങ്കിൽ ഒരു സീരീസ് ആക്കികൂടെ?
എന്ന്
എഴുത്തിനെ ഇഷ്ട്ടപെട്ട
ജസ്റ്റീനാ ജയിംസ്