DCBOOKS
Malayalam News Literature Website

കരുംകുളം അക്ഷരശ്രീ സാഹിത്യ പുരസ്കാരം ഡോ. ശിവപ്രസാദ് പി.യ്ക്ക്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ഓർമ്മച്ചാവ്' എന്ന നോവലിനാണ് പുരസ്‌കാരം.

കരുംകുളം അക്ഷരശ്രീ സാഹിത്യ പുരസ്കാരം

 

കരുംകുളം ജെ. ആന്റണി കലാസാംസ്കാരിക പഠനകേന്ദ്രം നടത്തിവരുന്ന മൂന്നാമത് അക്ഷരശ്രീ സാഹിത്യ പുരസ്കാരത്തിന് ഡോ. ശിവപ്രസാദ് പി അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഓർമ്മച്ചാവ്’ എന്ന നോവലിനാണ് പുരസ്‌കാരം. 15000/-രൂപയും ശ്രീ. കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ഫലകവുമാണ് പുരസ്‌കാരം. ശ്രീ. കെ. ജയകുമാർ ഐ എ എസ് മാർച്ച്‌ 30ന് കരുംകുളം ഡോ. ജെ. ആന്റണി കലാസാസ്‌കാരിക പഠന കേന്ദ്രത്തിൽ നടക്കുന്ന സാഹിത്യ സാംസ്കാരിക സമ്മേളനത്തിൽവച്ച് പുരസ്‌കാരം വിതരണം ചെയ്യും.

പാലക്കാട് ജില്ലയിലെ എളമ്പുലാശ്ശേരി സ്വദേശിയായ ശിവപ്രസാദ് പി തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി സാഹിത്യ പഠന വിഭാഗം അസി. പ്രൊഫസർ ആണ്. ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ എഴുതി​വരുന്നു. പദപ്രശ്‌നങ്ങൾ, തലക്കെട്ടില്ലാത്ത കവിതകൾ എന്നിവയാണ് മറ്റു കൃതികള്‍.

‘ഓർമ്മച്ചാവ്’ വാങ്ങിക്കുവാനായി ക്ലിക്ക് ചെയ്യൂ…

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.