DCBOOKS
Malayalam News Literature Website

വർണ്ണവ്യവസ്ഥയും സംവരണവ്യവസ്ഥയും

സിയർ മനുരാജ്

 

 

ഹിന്ദുക്കൾ ആയാലേ പഴയ അയിത്ത ജാതികൾക്ക് പട്ടികജാതി സംവരണം കൊടുക്കൂ എന്ന് അധികാരികൾ പറയുമ്പോൾ അവർ സൗകര്യപൂർവ്വം മറച്ചുവെക്കുന്ന കാര്യം ഹിന്ദു ജാതിവ്യവസ്ഥയിൽ ഏറ്റവും താഴെത്തട്ടിൽ ലോകാവസാനം വരെ കഴിയുന്നതിനുള്ള കൂലിയാണ് സംവരണം എന്നാണ്.

 

പഴയ അയിത്തജാതികളിൽ നിന്നും ക്രിസ്ത്യൻ ഇസ്ല‌ാം മതത്തിലേക്കുപോയവർ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നത് ‘പട്ടികജാതി സംവരണംവഴി ജോലി നേടാൻ’ ആകരുത് എന്ന ഒരു സുപ്രീംകോടതിവിധി ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഒരാൾ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നത് ആ മതത്തിൻ്റെ ആത്മീയമൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ടും അവ സ്വജീവിതത്തിൽ പാലിച്ചുകൊണ്ടും ആകണം അല്ലാതെ കേവലം പട്ടികജാതി സംവരണംവഴി ജോലിക്കായി ആകരുത് എന്ന് കോടതി പറയുന്നു. ജ്ഞാനസ്ന‌ാനം ചെയ്‌ത്‌ ക്രിസ്തുമതം സ്വീകരിച്ച ആളുകൾ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നത് ആഘോഷമായോ ആര്യസമാജം നിർദ്ദേശിക്കുന്ന ചടങ്ങുകൾ അനുസരിച്ചോ ആകണം എന്നും കോടതി പറയുന്നു. ഇതോടൊപ്പം കോടതി പറയുന്ന രണ്ടു പ്രസക്തമായ കാര്യങ്ങൾ ഒന്ന് ഒരാളുടെ മതവിശ്വാസത്തിൻ്റെ തീവ്രതയോ സത്യസന്ധതയോ അളക്കാൻ കോടതിക്കു കഴിയില്ല എന്നാൽ മതപരിവർത്തനത്തിനുള്ള കാരണം അതിൻ്റെ പശ്ചാത്തലം ഒക്കെ വസ്തു‌നിഷ്‌ഠമായി കോടതിക്ക് കണ്ടെത്താൻ കഴിയും എന്നതാണ്. ഇവിടെ ആദ്യം നമുക്ക് ‘മതപരിവർത്തനം’ എന്ന പ്രയോഗത്തെ ഒന്ന് ഇഴകീറി പരിശോധിക്കാം.

ഇന്ന് ഹിന്ദുമതക്കാർ എന്ന് വിളിക്കപ്പെടുന്ന ആളുകൾ പരസ്‌പരം അയിത്തവും അസ്‌പൃശ്യതയും പുലർത്തുന്ന ജാതികളുടെ കൂട്ടങ്ങൾ ആയിട്ടായിരുന്നു നൂറ്റാണ്ടുകളാ ഇവിടെ ജീവിച്ചിരുന്നത്. വർണ്ണസിദ്ധാന്തപ്രകാരം, വിരാട് പുരുഷൻ്റെ മുഖത്തുനിന്നും ബ്രാഹ്മണരും കൈകളിൽനിന്നും ക്ഷത്രിയരും തുടകളിൽനിന്നും വൈശ്യരും പാദങ്ങളിൽനിന്നും ശൂദ്രരും പിറന്നു എന്നാണ് സങ്കല്പം.

 

പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

 

Comments are closed.