DCBOOKS
Malayalam News Literature Website

ഉള്ളു പൊള്ളിക്കുന്ന ചില ജീവിതങ്ങളെ വരയ്ക്കുന്നു

ആൺ കഴുതകളുടെ Xanaduവിന് അൻവർ ഹുസൈൻ തയ്യാറാക്കിയ വായനാനുഭവം

 

സിനിമയിലെ ഉള്ളിൽ സദാ നിറയ്ക്കുന്ന കഥാകാരനാണ് പി ജിംഷാർ. ഭൂപടത്തിൽ നിന്നും കുറിപ്പുകൾ കുഴിച്ചെടുത്ത് പടച്ചോൻ്റെ ചിത്രപ്രദർശനം നടത്തിയ ഈ കഥാകാരൻ്റെ ആൺ കഴുതകളുടെ Xanadu ഉള്ളു പൊള്ളിക്കുന്ന ചില ജീവിതങ്ങളെ വരച്ചു കാട്ടുന്നു. ഡി സി ബുക്സാണ് പ്രസാധകർ.

ഒമ്പത് കഥകളിൽ ചരിത്രവും പാപബോധവും രതിയും അതൊക്കെ ഇഴ ചേരുന്ന ജീവിതവും കുഴിച്ചെടുക്കാവുന്നവയാണ്.
ഉപ്പ മരിച്ച കാലത്തെ ഡയറിക്കുറിപ്പുകൾ കഥയായ മൂന്നു ദിവസം കൊണ്ട് എഴുതാവുന്ന ജീവിതം വായനക്കാരനെ ഉലയ്ക്കുന്നു.
നിന്നെ അമർത്തി ചുംബിക്കാൻ തോന്നുന്നു. ഉന്മാദത്തിൻ്റെ അക്ഷരച്ചൂട്, നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നില്ലേ? നിൻ്റെ ഉടലാകെ രാത്രിയുടെ ഉന്മാദമാണ്.

ഒട്ടും സ്കോപ്പില്ലാത്ത പ്രണയകഥയിൽ കഥയില്ലാത്ത ജീവിതങ്ങൾ ഒളിച്ചിരിക്കുന്നു. ആൺ കഴുതകളുടെ സാനഡുവിലേക്ക് അബ്രാ… കടബ്രാ വിളിച്ച് നമുക്ക് കടന്നു പോവാം. പാപികളെ വെറുക്കുന്ന കർത്താവല്ലാത്തവരുടെ ലോകത്ത് യൂദാസ് രാജാവാകുന്നു. നോഹയുടെ പെട്ടകം പ്രളയകാലത്ത് ഈ കഥാകാരൻ വീണ്ടും ഇറക്കുന്നു. ഭഗത് സിംഗ് ശഹീദാവുന്ന ചരിത്രവും കഥയായി വരുന്നു. സിതാരയെയും വിനോദിനെയും ഞെട്ടിച്ചു കൊണ്ട് സിദ്ധാർദ്ധൻ ഇസ്ലാമായ കഥ വായിച്ചപ്പോൾ ഹരിലാൽ ഗാന്ധി ശഹാദത്ത് ചൊല്ലിയ ചരിത്രം ഓർത്തു പോയി.

പുസ്തകം വാങ്ങാനായി ക്ലിക്ക് ചെയ്യൂ…

Comments are closed.