DCBOOKS
Malayalam News Literature Website

പരന്താമൻ – ടി.കെ. ശങ്കരനാരായണൻ എഴുതിയ ചെറുകഥ

 

“അന്ന് ഒങ്കളേയും കൂട്ടി മഹാബലിപുരം റിസോർട്ടിലേക്ക് പോയതും സാറെ സ്റ്റേഷനിലേക്ക് കൊണ്ടു വിട്ടതും ഒക്കെ ഞാൻ തന്നെ… ഈ പരന്താമൻ…”

 

കോടമ്പാക്കത്തേക്ക് പോകാൻ ചെന്നൈ സെൻട്രലിൽ ഇറങ്ങുന്നതായിരിക്കും നല്ലതെന്ന് രങ്കണ്ണൻ നിർദ്ദേശിച്ചു. പെരമ്പൂരിൽ ഇറങ്ങിയാൽ മംഗലാപുരം മെയിൽ സെൻട്രലിൽ എത്തുന്ന നേരം കൊണ്ട് കോടമ്പാക്കത്തെത്താമെന്ന് മകൻ അഭിപ്രായപ്പെട്ടു. എവിടെയിറങ്ങണം എന്ന് ആശയക്കുഴപ്പമായി.

കാലത്ത് പല ഭാഗത്തുനിന്നുമുള്ള വണ്ടികൾ സെൻട്രലിൽ എത്തുന്നതിനാൽ ലൈൻ ക്ലിയറൻസിനു വേണ്ടി ചിലപ്പോൾ വണ്ടി ഔട്ടറിൽ പിടിച്ചിടും. അങ്ങനെയാവുമ്പോൾ പതിവിലും വൈകാം എന്ന് സ്വാനുഭവത്തിൽ സഹയാത്രികൻ സാക്ഷ്യപ്പെ ടുത്തിയപ്പോൾ പെരമ്പൂരിൽ ഇറങ്ങുന്നതായിരിക്കും ബുദ്ധി എന്നു തോന്നി.

“കേരളാവില് എപ്പിടി സാർ നല്ല മഴയാ?”, വണ്ടി മുന്നോട്ടെടുക്കുമ്പോൾ ഓട്ടോക്കാരൻ കുശലം ചോദിച്ചു.

മകൻ ആപ്പ് വഴി ബുക് ചെയ്‌ ഊബർ ഓട്ടോവായിരുന്നു. നഗരങ്ങളിൽ വലിയ സൗകര്യമാണ് ഊബർ, ചുരുങ്ങിയ ചിലവിൽ എങ്ങോട്ടുമെ ത്താം. ഓട്ടോ മുന്നോട്ടു നീങ്ങുമ്പോൾ പാതയോരങ്ങളിൽ തലേന്നു പെയ്‌ത മഴയുടെ അവശേഷിപ്പുകൾ കണ്ടു. ഉഷ്‌ണശാന്തി പോലെ ചെന്നൈ നഗരത്തിൽ ഇന്നലെ മഴ പെയ്തിരിക്കുന്നു. ഈ മഴ ചൂട് കൂട്ടാനേ ഉപകരിക്കൂ എന്ന് ഓട്ടോക്കാരൻ ഒരു പെരുംകുഴിയിൽ നിന്നും വണ്ടി വളച്ചെടുത്തു. നടു മുറിയുന്ന ഒരു കുലുക്കം. ഒന്നു ഞെട്ടി.

“ഇതാണ് സാർ എല്ലായിടത്തും സിറ്റിയുടെ കണ്ടീഷൻ… എല്ലാ മാസവും വണ്ടി ഗാരേജിൽ കയറ്റണം…”

നമ്മുടെ നാടും മറിച്ചല്ല എന്ന് മനസ്സിൽ വിചാരിച്ചു.

“നമ്മൾ വോട്ടു ചെയ്യുന്നത് ആദ്യം നിർത്തണം…”, ഓട്ടോക്കാരൻ അഭിപ്രായപ്പെട്ടു. “ആര് അധികാരത്ത്ക്ക് വന്ത് എന്ന സാർ പ്രയോശനം?.”

ഇയാൾ സാമൂഹ്യജ്ഞാനവും പൊതുബോധവുമുള്ള ഡ്രൈവറാണെന്ന് തോന്നി.

“ഒൻ പേര് എന്നപ്പാ?.”

അടുത്ത കുഴിയിൽ നിന്നും ഓട്ടോ വെട്ടിയെടുക്കുമ്പോൾ അയാൾ പറഞ്ഞു.

“പരന്താമൻ…”

 

പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

 

Leave A Reply