‘ഭൂമിക്കാര് കുടപിടിക്കും’ പുസ്തകപ്രകാശനം സുഭാഷ് ചന്ദ്രൻ നിർവഹിക്കുന്നു
ഡെന്നി തോമസ് വട്ടക്കുന്നേലിന്റെ ‘ഭൂമിക്കാര് കുടപിടിക്കും’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം മലയാളികളുടെ പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ നിർവഹിക്കുന്നു. പുസ്തകം സ്വീകരിക്കുന്നത് നേച്ചർ ഫോട്ടോഗ്രാഫർ സീമ സുരേഷ് ആണ്. മുരളി തുമ്മാരുകുടി, രാം മോഹൻ പാലിയത്ത് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നു.
ഭൂമിയിലെ സർവചരാചരങ്ങൾക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകമാണ് ‘ഭൂമിക്കാര് കുടപിടിക്കും’. ലോകത്ത് നടന്ന പ്രകൃതിക്ഷോഭത്തെ അടിസ്ഥാനമാക്കി കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെയും ഉദാഹരണങ്ങളാക്കി ഭാവി തലമുറയുടെ സുരക്ഷിതത്വത്തിനുവേണ്ടിയുളള മുന്നറിയിപ്പ് കൂടിയാണ് ഈ പുസ്തകം.
മാർച്ച് 18, ചൊവ്വാഴ്ച്ച വൈകീട്ട് 4: 30 ന് എറണാകുളം (രവിപുരം) മേഴ്‌സി ഹോട്ടലിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.