DCBOOKS
Malayalam News Literature Website

ഏകാധിപത്യത്തിലെ കാണാക്കാഴ്ചകൾ – സംവാദം

രാജ് ദീപ് സർദേശായി/ നരേഷ്‌ ഫെർനാണ്ടസ് വിവ: ജോസഫ്‌ കെ. ജോബ്

 

അർണബ് ഗോസ്വാമിയും സിദ്ദീഖ് കാപ്പനും നിയമത്തിനുമുന്‌പിൽ തുല്യരാണ്. ഒരാൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കും, മറ്റൊരാൾക്ക് ലഭിക്കാതെയിരിക്കുന്നു. ശനിയാഴ്‌ച സുപ്രീംകോടതി തുറന്നു പ്രവർത്തിച്ചതിനെക്കുറിച്ച് മഹാനായ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് സ്വാതന്ത്രവും വിമോചനവുമാണ് എല്ലാറ്റിനും വലുത് എന്നൊക്കെയാണ്. ജയിലറകളിൽ സിദ്ദിഖ് കാപ്പൻ കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോൾ അതേ ജസ്റ്റിസ് ചന്ദ്രചൂഡ് എവിടെയായിരുന്നു?

 

ഇന്ത്യയിലെ പ്രമുഖനായ ജേണലിസ്റ്റും ടിവി അവതാരകനും ദൃശ്യമാധ്യമരംഗത്തെ ബദൽശബ്ദവുമായ രാജ്‌ദീപ് സർദേശായി ‘ഇലക്ഷൻ ദാറ്റ് ചെയ്‌ഞ്ച്‌ഡ് ഇന്ത്യ’, ‘ഹൌ മോദി വൺ ഇന്ത്യ’, ‘ഇലക്ഷൻ ദാറ്റ് സർപ്രൈസ്‌ഡ് ഇന്ത്യ’ എന്നീ വിഖ്യാത കൃതികളുടെ രചയിതാവാണ്. ടൈംസ് ഓഫ് ഇന്ത്യയിലാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ ജേണലിസത്തിലേക്ക് മാറി, എൻ ഡി ടി വി യുടെ പൊളിറ്റിക്കൽ എഡിറ്ററായും സി എൻ എൻ- ഐ ബി എൻ്റെ എഡിറ്റർ ഇൻ ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ്, നെറ്റ്വർക്ക് 18 ഏറ്റെടുത്ത ശേഷം സർദേശായി അതിൽ നിന്ന് രാജി വെച്ച് ഇന്ത്യ ടുഡേ ഗ്രൂപ്പിൽ ചേർന്നു. നിലവിൽ അതിലെ പ്രൈം ടൈം ഷോ അവതാരകനാണ്. മൂർച്ചയുള്ള വിമർശനശരങ്ങളിലൂടെ ഭരണരംഗത്തെ അഴിമതികൾ തുറന്നുകാട്ടുന്ന രാഷ്ട്രീയനിരീക്ഷകനാണ് രാജ് ദീപ് സർദേശായി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനും സ്കോൾ ഇൻ, നാഷനൽ ജോഗ്രഫി ക് ട്രാവെലെർ, ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ എഡിറ്ററും ഗ്രന്ഥകാരനുമാണ് നരേഷ് ഫെർണാണ്ടസ്.

നരേഷ് ഫെർണാണ്ടസ്.  ഇംഗ്ലിഷ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ ലോകത്ത് അത്രയൊന്നും പരിചിതമായ വാക്കുകളല്ല ‘സെഫോളജി’, ‘സെഫോളജിസ്റ്റ്’ എന്നിവ. എന്നാൽ ഇന്ത്യയിൽ ഇംഗ്ലിഷ് സംസാരിക്കുന്നവരുടെ ഇടയിൽ പരിചിതമാണ് ആ വാക്കുകൾ പലർക്കും അതിൻ്റെ അർത്ഥമറിയാം. പ്രണോയ് റോയി യോടും എൻ ഡി ടി വിയോടുമാണ് നമ്മളതിനു കടപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പഠനം, വോട്ടെടുപ്പ്, ഫലപ്രവചനങ്ങൾ, ഫലപ്രഖ്യാപനം എന്നിവയെ സംബന്ധിച്ചതാണ് ഈ വാക്കുകൾ. സെഫോളജി എന്താണെന്നറിയാമെങ്കിലും അതിനോടു ബന്ധപ്പെട്ട സെഫോക്രസി എന്ന വാക്ക് നമുക്കത്ര പരിചിതമല്ല. ചിലരിതിനെ ഒരു രാഷ്ട്രീയവ്യവസ്ഥയായി കണക്കാക്കുന്നുണ്ട്, തെരഞ്ഞെടുപ്പുകളിലൂടെ വിജയം നേടുന്നതിലും അതുവഴി അധികാരം നിലനിർത്തുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭരണകൂടവ്യവസ്ഥയാണത്. ജനാധിപത്യത്തിൻ്റെ വളർച്ചയ്ക്ക് അത്യന്താപേ ക്ഷിതമായ സ്ഥാപനങ്ങളെ പരിപോഷിപ്പിക്കാൻ വേണ്ടത്ര ശ്രദ്ധയൊന്നും അതിലുണ്ടാകുന്നില്ല. 2014-ൽ മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷമുള്ള കാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയെ എങ്ങനെ അടയാളപ്പെടുത്താമെന്ന് താങ്കളുടെ ‘ഹൗ മോദി വൺ ഇന്ത്യ’ എന്ന പുസ്‌തകം (2019) വന്നതുമുതൽ ചർച്ചചെയ്യപ്പെടുന്നുണ്ട്….

പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

Leave A Reply