യൂത്ത് ഐക്കൺ അവാർഡ് വിനിൽ പോളിന്
കേരള സംസ്ഥാന യുവജന കമ്മീഷന്റെ സാഹിത്യത്തിനുള്ള യൂത്ത് ഐക്കൺ അവാർഡ് എഴുത്തുകാരൻ വിനിൽ പോൾ കരസ്ഥമാക്കി.
കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിൽ ജനിച്ച വിനിൽ പോൾ മലയാള സാഹിത്യരംഗത്ത് തന്റേതായ മുദ്ര അടയാളപ്പെടുത്തിയിരിക്കുന്നു. അടിമകേരളത്തിന്റെ അദൃശ്യചരിത്രം, ദളിത് ചരിത്രദംശനം, മഞ്ചാടിക്കരി: ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം എന്നിവയാണ് പ്രധാന കൃതികൾ.