DCBOOKS
Malayalam News Literature Website

സെഡോറ നോവൽ മത്സരം 2025

 

 

നവാഗതരായ എഴുത്തുകാരുടെ കൃതികൾക്ക് പ്രാധാന്യം നൽകുവാനുദ്ദേശിച്ചുള്ള ഡി സി ബുക്‌സിൻറെ പ്രസാധക സംരംഭമായ ‘സെഡോറ’ നോവൽ മത്സരം സംഘടിപ്പിക്കുന്നു. റൊമാൻസ്, ക്രൈം, മിസ്റ്ററി, ത്രില്ലർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കൃതികളാണ് സെഡോറയിലൂടെ പ്രസിദ്ധീകൃതമാകുന്നത്. ഒന്നാം സമ്മാനം 30000 രൂപ. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 20000 രൂപയും 10000 രൂപയും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 20 നോവലുകൾ സെഡോറ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

 

നിബന്ധനകൾ ഇതൊക്കെയാണ് :

• റൊമാൻസ്, ക്രൈം, മിസ്റ്ററി, ത്രില്ലർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന നോവലുകളാണ് അയയ്‌ക്കേണ്ടത്.

• പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാള നോവൽ മാത്രമേ മത്സരത്തിന്
അയക്കാവൂ.(രചനകൾ തിരിച്ചയയ്ക്കുന്നതല്ല).

• വിവർത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല.

• നോവൽ ടൈപ്പ്‌സെറ്റ് ചെയ്തുവേണം അയയ്ക്കാൻ.

• മറ്റു മത്സരങ്ങളിലേക്ക് അയച്ച നോവലുകൾ അസാധുവായിരിക്കും.

• അയയ്ക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാർ സൂക്ഷിക്കേണ്ടതാണ്.

•അവാർഡ് ലഭിക്കുന്ന കൃതിയുടെ ആദ്യപതിപ്പ് മറ്റു നിബന്ധനകളൊന്നുമില്ലാതെ പ്രസിദ്ധീകരിക്കാനുള്ള അവകാശം
ഡി സി ബുക്‌സ് മുദ്രണമായ സെഡോറയ്ക്കായിരിക്കും.

• അന്തിമപട്ടികയിലെത്തുന്ന 20 നോവലുകൾ സെഡോറ പ്രസിദ്ധീകരിക്കുന്നതാണ്.

• മത്സരാർത്ഥിയുടെ തിരിച്ചറിയൽ രേഖയുടെ കോപ്പി സഹിതം രചനകൾ താഴെ പറയുന്ന മേൽവിലാസത്തിൽ
അയക്കുക;

വിലാസം:

                          സെഡോറ,
                          ഡി സി കിഴക്കെമുറി ഇടം,
                          ഗുഡ്‌ഷെപ്പേർഡ് സ്ട്രീറ്റ്,
                          കോട്ടയം -1

 

ഇ-മെയിലായി ലഭിക്കുന്ന കൃതികൾ മത്സരത്തിന് പരിഗണിക്കുന്നതായിരിക്കില്ല. മാത്രമല്ല, കവറിന് പുറത്ത് സെഡോറ നോവൽ മത്സരം എന്ന് നിർബന്ധമായി ചേർത്തിരിക്കണം. നിങ്ങൾ തയ്യാറാക്കുന്ന രചനകൾ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജൂൺ 30 ആണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ: +91 7290092216, customercare@dcbooks.com

 

 

Leave A Reply