DCBOOKS
Malayalam News Literature Website

‘വൈറസ് ‘ നോവലിനെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധ രചനാ മത്സരം

VIRUS By AISWARYA KAMALA

 

ആരോഗ്യ മേഖലയിലെ നഴ്സുമാരുടെ അധസ്ഥിതാവസ്ഥയെയും പ്രതിരോധശ്രമങ്ങളെയും കുറിച്ച് നഴ്സായ ഐശ്വര കമല എഴുതിയ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘വൈറസ്’ എന്ന നോവൽ അടിസ്ഥാനമാക്കി പ്രബന്ധ രചനാ മത്സരം നടത്തുന്നു.

വിജയികൾക്ക് ഒന്നാം സമ്മാനം 25000 രൂപയും രണ്ടാം സമ്മാനം 10000 രൂപ വീതവും മൂന്നാം സമ്മാനം 5000 രൂപ വീതവും പ്രോത്സാഹന സമ്മാനങ്ങൾ 20 പേർക്ക് 2000 രൂപ വീതവുമാണ്.

താഴെ പറയുന്ന 5 വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനെ അടിസ്ഥാനമാക്കി 3000 വാക്കിൽ കവിയാത്ത പ്രബന്ധങ്ങൾ അയക്കാം :

1.നഴ്സിംഗ് മേഖലയിലെ തൊഴിൽ ചൂഷണങ്ങളെ പറ്റി വൈറസ് നോവലിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുക.

2.രോഗിപരിചണത്തിൽ ഒരു നഴ്സിന് എത്ര സ്വതന്ത്രമായ സ്ഥാനമുണ്ട്‌. അത് എങ്ങനെയൊക്കെയാണ് നമ്മുടെ സംവിധാനങ്ങളിൽ പരിമിതപ്പെട്ടു പോകുന്നത് എന്ന് വൈറസ് നോവലിനെ ആസ്പദമാക്കി വിവരിക്കുക

3.ഒരു ആശുപത്രിയിൽ രോഗികളുടെ മേൽ നടക്കുന്ന ചൂഷണത്തിന് സാക്ഷിയാവുന്ന നഴ്സിന് എങ്ങനെയൊക്കെ പ്രതികരിക്കാനാകും? എന്തൊക്കെയാണ് പരിമിതികൾ ? വൈറസ് നോവലിനെ അധികരിച്ചു വിശദീകരിക്കുക.

4. പരമ്പരാഗത ജോലികൾ ക്കപ്പുറം നഴ്സിംഗ് മേഖല നഴ്സുമാർക്ക് തുറന്നു വയ്ക്കുന്ന സാധ്യതകൾ എന്താണ്? എന്ത് പ്രത്യാശയാണ് വൈറസ് നോവൽ നൽകുന്നത്?

5.തൊഴിലിടങ്ങൾ എങ്ങനെ നഴ്സ് സൗഹൃദമാക്കാം (nurse -friendly) ? നഴ്സുമാർക്ക് ആത്മാദരത്തോടെ എങ്ങനെ ചികിത്സാ യാത്രയിൽ പങ്കെടുക്കാൻ ആകും? വൈറസ് നോവൽ നല്കുന്ന സൂചനകൾ എന്ത് ?

 

തയ്യാറാക്കിയ പ്രബന്ധം,
പോസ്റ്റ് ബോക്സ് നമ്പർ 3
തിരുവമ്പാടി പി.ഒ.
തൃശൂർ 680022
Email:virusessay@gmail.com   എന്ന വിലാസത്തിലേക്ക് അയച്ചോളു.

 

നിങ്ങൾ തയ്യാറാക്കുന്ന പ്രബന്ധങ്ങൾ അയക്കേണ്ട അവസാന ദിവസം, 2025 ഏപ്രിൽ 25 ആണ്. സമ്മാനാർഹരുടെ വിവരങ്ങൾ മെയ് 5 ന് പ്രസിദ്ധപ്പെടുത്തുന്നു. വിജയികൾക്കുള്ള സമ്മാനദാനം 2025 മെയ് 12 വൈകിട്ട് 2 മണിക്ക് തൃശൂരിൽ വെച്ച് നിർവ്വഹിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്കായി:
പ്രൊഫ. രേണു സുസൻ തോമസ്   (94009 85141)

അനുവർഗീസ് (99476 37872)

വൈറസ്’ നോവൽ വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ…….

Comments are closed.