DCBOOKS
Malayalam News Literature Website

അപ്പൻ തമ്പുരാൻ പുരസ്ക്കാരം ടി.പി. വേണുഗോപാലിന്

 

 

 

അയ്യന്തോൾ അപ്പൻ തമ്പുരാൻ വായനശാലയുടെ ആഭിമുഖ്യത്തിൽ മികച്ച ചെറുകഥാസമാഹാരത്തിന് സമ്മാനിക്കുന്ന അപ്പൻ തമ്പുരാൻ പുരസ്ക്കാരം ചെറുകഥാകൃത്ത് ടി.പി. വേണുഗാപാലിന്‌. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘തുന്നൽക്കാരൻ’ എന്ന കൃതിയാണ് പുരസ്‌ക്കാരത്തിന് അർഹമായത്.  10,001 രൂപയുടേതാണ് പുരസ്ക്കാരം.

 

പിഞ്ഞിക്കീറാന്‍ തുടങ്ങിയ മനുഷ്യജീവിതങ്ങളെ തുന്നിച്ചേര്‍ക്കാന്‍ തിടുക്കപ്പെടുന്ന പതിനൊന്നു കഥകളുടെ സമാഹാരമാണ് ടി.പി വേണുഗോപാലിന്റെ ‘തുന്നൽക്കാരൻ’. സമൂഹം നേടിയെടുത്ത സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങളെപ്പോലും തീര്‍ത്തും മായ്ച്ചുകളയത്തക്ക നിലയില്‍ ജാതി, മത, ആഢ്യത്തങ്ങളും തറവാടിത്തഘോഷണങ്ങളും പുതിയ സൈബര്‍ കാലത്ത് അതിശക്തമായി തിരിച്ചുവരുമ്പോള്‍ അതിനെതിരേയുള്ള ജാഗ്രതയാണ് ‘തുന്നൽക്കാരനിലെ’ കഥകള്‍.

 

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ ജനിച്ച ടി. പി. വേണുഗോപാൽ, ഭൂമിയുടെ തോട്ടക്കാർ, സുഗന്ധമഴ, അനുനാസികം, കേട്ടാൽ ചങ്കു പൊട്ടുന്ന ഓരോന്ന് തുടങ്ങി പതിനഞ്ചോളം കൃതികൾ രചിച്ചിട്ടുണ്ട്. ചെറുകാട് അവാർഡ്, ഇടശ്ശേരി അവാർഡ്, പബ്ലിക് സർവന്റ് സാഹിത്യ അവാർഡ് തുടങ്ങി പതിമൂന്ന് അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

‘തുന്നൽക്കാരൻ’ വാങ്ങാനായി ക്ലിക്ക് ചെയ്യൂ…….

 

Leave A Reply