സ്കൂൾ പൂട്ടി – ശ്രീകുമാർ കരിയാട് എഴുതിയ കവിത
ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ചുമന്ന സൈക്കിൾ സംഘം
കടലിന്നടുത്തെത്തി-
യൂണിഫോമുകളൂരി-
യെറിഞ്ഞു പെൺകുട്ടികൾ
നഗ്നരായിറങ്ങുന്നു
ജലത്തിൽ, പരസ്‌പരം
വരിഞ്ഞുമുറുക്കുന്നു,
ഉമ്മവെച്ചൊന്നായ് മാറി-
കടലിൻ ഹൃദയത്തെ
സന്തോഷംകൊള്ളിക്കുന്നു.
ചുണ്ടുകൾ പാരച്യൂട്ടു-
പോലാകും നിമിഷത്തിൽ
പ്പൊന്തുന്നു പെൺകുട്ടികൾ,
വൻ തിരയോരോന്നായി-
യുയർന്നുപോകും കാഴ്‌ച
തെളിഞ്ഞുമറയുന്നു…..
പൂര്‍ണ്ണരൂപം 2024 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്