ഹരിതവിപ്ലവവും കാർഷിക കേരളവും
ഡോ. ശാലിനി വി.എസ്
ഹരിതവിപ്ലവം സൃഷ്ടിച്ച വ്യവസായ കൃഷിരീതിയിൽ ഏകവിളക്കൃഷിയും അത്യുത്പാദനവിത്തിനങ്ങളും കർഷകർക്കു നൽകിയിരുന്ന ലാഭം സുസ്ഥിരമായിരുന്നില്ല. മാത്രമല്ല തുടക്കത്തിൽ ഉണ്ടായിരുന്ന ലാഭം തുടർന്നു ലഭ്യമാകുന്നതിനോ ഉത്പാദിപ്പിക്കുന്നതിനോ വൻമുതൽമുടക്ക് ആവശ്യമായി വന്നു. ഈ സാഹചര്യം കർഷകർക്കു കടുത്ത നിരാശ ഉണ്ടാക്കുകയും മറ്റു തൊഴിൽ മേഖലകൾ തേടാൻ പ്രേരിപ്പിക്കുകയും ചെയ്തു. മെച്ചപ്പെട്ട തൊഴിൽതേടി നഗരങ്ങളിലേക്കും വിദേശങ്ങളിലേക്കും പോയതോടെ നെൽവയലുകളും നെൽക ഷിയും പരമ്പരാഗത കൃഷികളെല്ലാംതന്നെ നിർത്താൻ കർഷകർ നിർബന്ധിതരായി
ഭക്ഷണനേട്ടത്തിനായി പരിസ്ഥി തിയുടെ ആവാസവ്യവസ്ഥയെ മൃതപ്രായമാക്കിയ മനുഷ്യന്റെ പ്രവർത്തനമണ്ഡലമാണ് കാർഷിക മേഖല. കാർഷികോത്പാദനത്തിനാ യി ഇവിടെ രണ്ടുതരം കൃഷിരീതിക ളാണുള്ളത്. കാലാകാലങ്ങളായി നിലനിന്നിരുന്ന പാരമ്പര്യകൃഷിരീതി യും വലിയ വാഗ്ദാനങ്ങളിൽ പെട്ടെന്നു വളർന്നുവന്ന ആധുനിക കൃഷിരീതിയും. പാരമ്പര്യ കൃഷിരീതി കളിൽ പരിസ്ഥിതിക്കിണങ്ങിയ രീതികളാണ് അവലംബിച്ചിരുന്നത്. പരിസ്ഥിതിയുടെയും ജീവജാലങ്ങളു ടെയും ഇഴയടുപ്പത്തോടെ നിലനിന്നി രുന്ന പാരമ്പര്യകൃഷിയിൽ കർഷകർ വിളയിക്കുന്ന കാർഷികവിളകൾ ലാഭകരമല്ലെന്നും വരുംതലമുറകൾ ക്കു സുരക്ഷിതഭക്ഷണം നൽകാൻ അപര്യാപ്തവുമാണെന്ന ആശങ്കകൾ ക്കു വിരാമമിട്ടുകൊണ്ടാണ് അത്യു ത്പാദനശേഷീ വിത്തിനങ്ങളെ ഏതു പ്രതികൂലസാഹചര്യത്തിലും വളർത്തിയെടുത്തു പരിഹാരം കാണാം എന്ന നിലയിൽ ആധുനിക കൃഷിരീതികൾ വികസിപ്പിച്ചതും പ്രചരിപ്പിച്ചതും.
ഉത്പാദനം എന്ന ഒറ്റ ലക്ഷ്യമായി രുന്നു ആധുനിക കൃഷിരീതിക്കു പിന്നിലുണ്ടായിരുന്നത്. ഈ അർഥ ത്തിൽ ഭ്രമാത്മക ഉത്പാദന കാഴ്ച പ്പാടിൽ അവഗണിക്കപ്പെട്ടത് കാർഷിക ആവാസവ്യവസ്ഥയിലെ ജൈവബന്ധങ്ങളും പരിസ്ഥിതിയുടെ നിലനിൽപ്പുമായിരുന്നു. അനിയന്ത്രി തമായ വ്യാവസായിക കൃഷിരീതി കൾ പ്രകൃതിവിഭവങ്ങളിൻമേൽ വരുത്തിയ പ്രത്യാഘാതങ്ങൾ ഭീതിദമാണ്. മണ്ണ്, ജലം, വായു, ജൈവവൈവിധ്യം, എന്നിവ തിരിച്ചു വരാൻ കഴിയാത്തവിധം മലിനീകരി ച്ചു. അതിലൂടെ മനുഷ്യൻ രോഗാതു രനാക്കപ്പെട്ടു. ‘പട്ടിണിയകറ്റാൻ കഴിഞ്ഞ വിപ്ലവപ്രതിഭാസമായി’ സ്ഥാപിച്ചുകൊണ്ട്, ഉണ്ടായേക്കാവുന്ന കോട്ടങ്ങളെ ആദ്യകാലങ്ങളിൽ അവഗണിച്ചു. പ്രത്യക്ഷനേട്ടങ്ങൾ വിപ്ലവകരങ്ങളായിരുന്നെങ്കിലും പരോക്ഷപ്രത്യാഘാതങ്ങൾ ബോധ പൂർവം മറയ്ക്കപ്പെടുകയായിരുന്നു. അതിന്റെകൂടി അനന്തരഫലങ്ങളാണ് കാലാവസ്ഥാവ്യതിയാനം, മലിനീകര ണം, ജൈവവൈവിധ്യശോഷണം, രോഗാതുരത എന്നിവയിലൂടെ ലോക ത്താകമാനം അനുഭവിച്ചുകൊണ്ടിരി ക്കുന്നത്. ഈ തിരിച്ചറിവാണ് ജൈവകൃഷിയിലേക്കും ബദൽമാർഗ സുസ്ഥിരകൃഷിരീതിയിലേക്കുമുള്ള വർത്തമാനകാല ചിന്തയ്ക്കാധാരം.
പൂര്‍ണ്ണരൂപം 2025 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്