പ്രിയേ, കണ്ണീർ തുടയ്ക്ക്…..
“പ്രിയേ, കണ്ണീർ തുടയ്ക്ക്. നമ്മുടെ കണ്ണുകളെ തുറപ്പിക്കുകയും നമ്മെ അതിൻ്റെ സേവകരാക്കിത്തീർക്കുകയും ചെയ്ത പ്രേമം ക്ഷമയും ആത്മസഹനവും വരമായിത്തന്ന് നമ്മെ അനുഗ്രഹിക്കും. കണ്ണീർ തുടയ്ക്കു. സ്വയം ആശ്വസിക്കൂ. നമ്മൾ ഇരുവരും പ്രേമവുമായി ഒരു ഉടമ്പടിയിലെത്തിച്ചേർന്നിട്ടുണ്ട്. അതിനാൽ പ്രേമത്തിനായി വറുതിയുടെ പീഡകളെയും നിർഭാഗ്യത്തിൻ്റെ കയ്പുകളെയും വിരഹത്തിന്റെ വേദനകളെയും സഹിക്കണം.”
-ഖലീൻ ജിബ്രാൻ