DCBOOKS
Malayalam News Literature Website

രാഷ്ട്രീയവും സാഹിത്യവും സ്ത്രീകളും

“ഒരു രാഷ്ട്രീയക്കാരിയായി ജനിച്ചു എന്നതിൽ സംശയമില്ല. എന്നാൽ ഒരു കവിയാവുക എന്നത് അതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അത് ഒരു ആന്തരികയാത്രയാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു. തീർച്ചയായും കവിതയും രാഷ്ട്രീയവും പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു.”

കവി, നർത്തകി, സാമൂഹികപ്രവർ ത്തക, രാഷ്ട്രീയക്കാരി, അധ്യാപിക, പാർലമെന്റംഗം എന്നീ നിലകളിൽ പ്രശസ്‌തയായ തമിഴച്ചി തങ്കപാണ്ഡ്യൻ കവി, ഗ്രന്ഥകാരി, വിവർത്തക, ജാതിവിരുദ്ധ പ്രവർത്തക, അക്കാദമിക് എന്നീ നിലകളിൽ ശ്രദ്ധേയയാണ് മീന കന്ദസാമി. ഇരുവരും കേരള ലിറ്ററേച്ചർ ഫെസ്റ്റി വൽ വേദിയിൽ നടത്തിയ സംഭാഷണത്തിൻ്റെ ലിഖിതരൂപമാണിത്.

 

മീന കന്ദസാമി:  ഡോ. തമിഴച്ചി തങ്കപാണ്ഡ്യൻ ഏതെങ്കിലും ഒരു എംപി അല്ല, എൻ്റെ സ്വന്തം മണ്ഡലത്തിലെ എംപിയാണ്. ഞങ്ങളുടെ മണ്ഡലത്തിൻ്റെ മുഖമാണ് അവർ. ഞങ്ങളെ പ്രതിനിധീകരിക്കുന്നു, പാർലമെൻ്റിൽ ഞങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നു. അവരുടെ എഴുത്തിനെക്കുറിച്ചും രാഷ്ട്രീയജീവി തത്തെക്കുറിച്ചുമുള്ള ഒരു സംവാദമാണിത്. ഏറെക്കാലം ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചയാൾ എന്ന നിലയിൽ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന അധ്യാപികകൂടിയാണ് തമിഴച്ചി തങ്കപാണ്ഡ്യൻ. സൗന്ദര്യത്തെക്കുറിച്ചുള്ള ചോദ്യം തന്നെയാകാം ആദ്യം. താങ്കളുടെ അഭിപ്രായത്തിൽ സാഹിത്യത്തിലെയും ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും സൗന്ദര്യമെന്താണ്?

 

തമിഴച്ചി തങ്കപാണ്ഡ്യൻ:  ‘സൗന്ദര്യം കാണുന്നവൻ്റെ കണ്ണിലാണ് കുടികൊള്ളുന്നത്’ എന്നാണ് സാധാരണയായി കവികൾ പറയാറുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണെന്ന് ഗായസിനോട് ചോദിച്ചപ്പോൾ, ലൈലയാണ് ഏറ്റവും സുന്ദരി എന്ന് ഗായസ് മറുപടി പറഞ്ഞില്ല. പറഞ്ഞത് ‘ഗായസിന്റെ ലൈല’ എന്നാണ്. സൗന്ദര്യം കാണുന്നവൻ്റെ കണ്ണിലാ ണ് വസിക്കുന്നത് എന്നതിൻ്റെ നല്ല ദൃഷ്ടാന്തം. യഥാർത്ഥ കലാസ്വാദനത്തിലാണ് സൗന്ദര്യമുള്ളത്. മനുഷ്യരു ടെ നോട്ടത്താലോ സമൂഹം നിശ്ച യിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ചോ ആശങ്കകൊള്ളാത്തതാണത്. ഞാൻ വ്യക്തിപരമായി വിശ്വസിക്കു ന്നത് നമ്മുടെ മണ്ണിൽ ആഴത്തിൽ വേരുറച്ചതായിരിക്കണം അതെന്നാണ്. നമ്മുടെ സംസ്‌കാരവുമായി ചേർന്നുനിൽക്കുന്നതാവണം അത്. രാഷ്ട്രീയത്തിലെ സൗന്ദര്യം എന്താണെന്ന് ചോദിച്ചാൽ, ഒറ്റവാക്കിൽ പറഞ്ഞാൽ ജനങ്ങളോടുള്ള ഉത്തരവാദിത്തമാണത്. രാഷ്ട്രീയത്തിലെ സൗന്ദര്യം എന്നു പറയുമ്പോൾ അതൊരു വിരോധാഭാസമായി തോന്നിയേക്കാം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണുകളിൽ നിമിഷ നേരംകൊണ്ട് ഉറക്കം വരണം. അങ്ങനെയൊരു രാഷ്ട്രീയക്കാരനോ രാഷ്ട്രീ യക്കാരിയോ ആകുമ്പോഴാണ് ആ രാത്രി തന്നെ മനോഹരമാകുന്നത്.

 

പൂര്‍ണ്ണരൂപം 2025 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌.

Leave A Reply