വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിക്ക്
മൂന്നാമത് വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മാധവൻ പുറച്ചേരിയുടെ ‘ഉച്ചിര‘ എന്ന എന്ന കവിതാ സമാഹാരത്തിന്. 11,111 രൂപയും ആർട്ടിസ്റ്റ് ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ആണ് പുരസ്ക്കാരം.
ഫിബ്രുവരി 15ന് വൈകുന്നേരം 6.30 ന് വേങ്ങാട് ശ്രീനാരായണ വായനശാലയിൽ ‘റീഡേഴ്സ് ഫോറ’ ത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ കവി വീരാൻകുട്ടി പുരസ്ക്കാരം ജേതാവിനു സമർപ്പിക്കും.
കണ്ണൂർ ജില്ലയിലെ പുറച്ചേരിയിൽ ജനിച്ച മാധവൻ പുറച്ചേരി സമകാല കേരളസാഹിത്യത്തിൽ സജ്ജീവമാണ്. അമ്മക്കടൽ, അവരുടെ രാവുകൾ, ഉത്തമഗീതം, ഭൂമിജന്മം, മരായണം, കിളിപ്പാട്ട്, ഉച്ചിര തുടങ്ങിയ 42 കവിതകൾ അടങ്ങുന്നതാണ് പുരസ്ക്കാരാർഹമായ കവിതസമാഹാരം. പരിസ്ഥിതി വിവേകവും സ്ത്രീപക്ഷ സമീപനങ്ങളും ജനകീയ രാഷ്ട്രീയവും മതേതരജീവിതവുമെല്ലാം കവിതകളിൽ വ്യക്തമാണ്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, വിദ്യാവാചസ്പതി കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ അവാർഡ് തുടങ്ങീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.