DCBOOKS
Malayalam News Literature Website

മനോഹര സ്വപ്നത്തിന്റെ ആവിഷ്കാരമാണ് കഥാകാരന് പ്രേമങ്ങളത്രയും

 

 

 

 

 

പി. ജിംഷാറിന്റെ കഥാസമാഹാരം ‘ആൺകഴുതകളുടെ  XANADUവിന്’ പ്രീത കുമാരി വി  തയ്യാറാക്കിയ വായനാനുഭവം.

 

ഒമ്പത് കഥകളോട് കൂടിയ ‘ആൺകഴുതകളുടെ  XANADU’ സിനിമയെന്ന മായാലോകത്തെ തൊട്ടും, തലോടിയും, ആഖ്യാന മികവോടെ വ്യത്യസ്ത കഥകളോടുകൂടിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ദൃശ്യവിസ്മയം തീർക്കുകയാണ് ഇതിലെ കഥയും കഥാപാത്രങ്ങളും ഒപ്പം കഥാകൃത്തും.

ചരിത്ര താളുകളിലൂടെ പല പൊയ് മുഖങ്ങളെയും തുറന്നു കാട്ടുന്ന സിനിമ എന്ന സ്വപ്നം അദൃശ്യമായി പ്രത്യക്ഷമായും പരോക്ഷമായും എപ്പോഴൊക്കെയോ കടന്നു വരുന്നുണ്ട്…. ‘ഒട്ടും സ്കോപ്പില്ലാത്ത പ്രണയകഥ’ ഉറക്കത്തിൽ കണ്ടു മനോഹര സ്വപ്നത്തിന്റെ ആവിഷ്കാരമായാണ് കഥാകാരന് പ്രേമങ്ങളത്രയും.  ചീരുവിന്റെ ഭഗത് സിംഗ് പോലെയുള്ള കഥകൾ ചരിത്ര സിനിമ പോലെ ജാതിവെറിയുടെ പ്രേമത്തിന്റെ അന്ധതയിലേക്ക് വഴിമാറി പോകുന്നു.

 “ചാറ്റ് വിത്ത് ടാബു ഹീറോയിൻ ” മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ പൊയ്മുഖത്തെ വരച്ചുകാട്ടുന്ന നേരാവിഷ്കാരം.   ‘കഥ’യെന്ന കഥയിൽ നമ്മൾ നേരിടുന്ന സാമൂഹിക അന്ധകാരത്തിന്റെ ആഴങ്ങളിലേക്ക് പോകുന്നു.  XANADU എന്ന കഥയിലും ആരും കടന്ന്ചെല്ലാത്ത വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അങ്ങനെ പലയിടത്തും കുടുങ്ങി ചിതറിപോയ മനുഷ്യരുടെ നിസ്സഹായതയും നിന്ദയും ഓരോ കഥകളിലും അനാവരണം ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

‘പേന’യിൽ തുടങ്ങി ‘കഥ’യിലവാസനിക്കുന്ന ഒൻപതു കഥകളോട് കൂടിയ ഈ പുസ്തകം അനുവാചക ഹൃദയങ്ങൾ സുഗന്ധപൂരിതമാക്കാൻ കഴിയട്ടെ. 

ആശംസകൾ പ്രിയപ്പെട്ട ജിംഷാർ ❤     

  സ്നേഹപൂർവ്വം 

                      പ്രീത

Leave A Reply