DCBOOKS
Malayalam News Literature Website

നീരജ് മാധവ് KLF വേദിയിൽ: പാട്ടുകളിലെ രോഷവും രാഷ്ട്രീയവും

വരികൾക്ക് കൂടുതൽ പ്രാധാന്യമുള്ള ഗാനശൈലി കൊണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കാനും പല അനീതികൾക്കെതിരെ സംസാരിക്കുവാൻ സാധ്യതയൊരുക്കുന്നു എന്ന് നീരജ് മാധവ്.

 

 

 

പ്രശസ്തനടനും പാട്ടുകാരനുമായ നീരജ് മാധവ് കെ. എൽ. എഫ് അക്ഷരം വേദിയിൽ പാട്ടുകളിലെ രാഷ്ട്രീയത്തെക്കുറിച്ചു  സംസാരിച്ചു.  മാധ്യമപ്രവർത്തകനായ നിധീഷ് എം.കെ മോഡറേറ്ററായ ചർച്ചയിൽ റാപ്പ്, ഹിപ്പ്-ഹോപ്പ് എന്നീ സംഗീത ശൈലികളുടെ സ്വഭാവവും അതിന്റെ സാമൂഹിക പ്രാധാന്യവും വിശദീകരിച്ചു.

പുതിയ തലമുറയിൽ പാട്ടുകളിലൂടെ അക്രമം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടോ എന്ന മോഡറേറ്ററുടെ ചോദ്യത്തിന് “ഒരു പാട്ടും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, വരികൾക്ക് കൂടുതൽ പ്രാധാന്യമുള്ള ഗാനശൈലി കൊണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കുവാൻ ഇന്നത്തെ റാപ്പ് പാട്ടുകളിലൂടെ സാധിക്കുന്നു എന്ന് മാത്രം. ആ അവസരം അനീതികൾക്കെതിരെ സംസാരിക്കാൻ സാധ്യതയൊരുക്കുന്നു” എന്നും നീരജ് വ്യക്തമാക്കി. ‘ജംഗിൾ സ്പീക്ക്സ്’ എന്ന തന്റെ പാട്ടിനെ  ഉദ്ധരിച്ചുകൊണ്ട് മനുഷ്യരുടെ പ്രവൃത്തികൾ മൃഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ചതിനെ ചൂണ്ടിക്കാണിച്ചു. 

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനൊപ്പം കാണികൾക്കായി തന്റെ ‘ജംഗിൾ സ്പീക്ക്സ്’ എന്ന ഗാനം ആലപിച്ചുകൊണ്ട് സെഷന് വിരാമമിട്ടു.

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply