25-ാമത് ഡി സി ഇന്റർനാഷണൽ ബുക്ക് ഫെയർ & കൾച്ചറൽ ഫെസ്റ്റിവലിൽ സൗജന്യ പുസ്തകങ്ങൾ സ്വന്തമാക്കൂ
പ്രിയവായനക്കാർക്ക് അത്യാകർഷകമായ പുസ്തകസമ്മാനങ്ങൾ ഒരുക്കി ഡി സി ബുക്ക്സ്.
ജനുവരി 17 മുതൽ 22 വരെ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന 25-ാമത് ഡി സി ഇന്റർനാഷണൽ ബുക്ക് ഫെയർ & കൾച്ചറൽ ഫെസ്റ്റിവലിൽ ബിൽ ചെയ്ത പുസ്തകങ്ങൾ സമ്മാനമായി നേടാൻ അവസരം. രാവിലെ 11 മണി മുതൽ 3 മണി വരെയാണ് ‘HAPPY HOURS’.
HAPPY HOURS ൽ ഷോപ്പ് ചെയ്യുന്ന 35 ഭാഗ്യശാലികൾക്കാണ് ബിൽ ചെയ്യുന്ന മുഴുവൻ പുസ്തകങ്ങളും സൗജന്യമായി സ്വന്തമാക്കാനുള്ള ഈ അവസരം. കമ്പ്യൂട്ടർ ഓട്ടോമാറ്റിക്കലി ജനറേറ്റഡ് ബില്ലിലൂടെ ആ 35 പേരിൽ ഒരാൾ നിങ്ങളുമായേക്കാം.
ഒരുദശലക്ഷത്തിലധികം പുസ്തകങ്ങളും 350 ഓളം പ്രസാധകരും എഴുത്തുകാരുമായുള്ള ചർച്ചകളും സാംസ്കാരിക പരിപാടികളും തുടങ്ങീ ഇരുപത്തഞ്ചാമത് ഡി സി ഇന്റർനാഷണൽ ബുക്ക് ഫെയർ & കൾച്ചറൽ ഫെസ്റ്റിവൽ വേറിട്ട അനുഭവമാണ് വായനക്കാർക്ക് ഈ വർഷം ഒരുക്കുന്നത്.