DCBOOKS
Malayalam News Literature Website

2023ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

2023 ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ, കഥ, കവിത എന്നിവയ്ക്കുള്ള സാഹിത്യ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. വി ഷിനിലാലിനാണ് നോവലിസ്റ്റിനുള്ള പുരസ്‌കാരം. ഇരു എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ലക്ഷംരൂപയും പ്രശസ്‌തി പത്രവുമാണ്‌ പുരസ്കാരം. തിരുവിളയാടൽ എന്ന കഥയിലൂടെ ഉണ്ണി ആർ മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. സി രാവുണ്ണിയാണ് മികച്ച കവി. മാറ്റുദേശത്തെ കല്ലെഴുത്തുകൾ എന്ന കവിതയാണ് രാവുണ്ണിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

എം മുകുന്ദൻ, ഇ വി രാമകൃഷ്‌ണൻ, മ്യൂസ്‌ മേരി ജോർജ്‌ (നോവൽ), സുഭാഷ്‌ ചന്ദ്രൻ, ഷിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌, പി കെ ഹരികുമാർ (കഥ), കെ വി രാമകൃഷ്‌ണൻ, ഇ പി രാജഗോപാലൻ, എൻ പി ചന്ദ്രശേഖരൻ (കവിത) എന്നിവരാണ്‌ സാഹിത്യ പുരസ്‌കാരം തിരഞ്ഞെടുത്ത ജൂറി അംഗങ്ങൾ

Leave A Reply