പട്ടുനൂല്‍പ്പുഴു പുസ്തകപ്രകാശനം ഡിസംബര്‍ 24ന്
എസ് ഹരീഷിന്റെ നോവല്‍ ‘പട്ടുനൂല്‍പ്പുഴു’ ഡിസംബര്‍ 24ന് വൈകിട്ട് 4ന് കൊച്ചി ഫോറം മാളില്‍ വെച്ച് പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പ്രകാശനം ചെയ്യും. ഡി സി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
പ്രകാശന ചടങ്ങില്‍ ജയചന്ദ്രന്‍ ആര്‍, സന്ധ്യാമേരി, സജി ജെയിംസ് എന്നിവര്‍ പങ്കെടുക്കും. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളില്‍ ഒന്നിപ്പിക്കുന്ന എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവലാണ് പട്ടുനൂല്‍പ്പുഴു.