DCBOOKS
Malayalam News Literature Website

പി കെ മാധവന്റെ ‘മുണ്ടകൻ കൊയ്ത്തും മുളയരി പായസവും’ പ്രകാശനം ചെയ്തു

പി കെ മാധവന്റെ ‘മുണ്ടകൻ കൊയ്ത്തും മുളയരി പായസവും ‘എന്ന പുസ്തകം പ്രകാശനം ചെയ്തു. പെരുമ്പാവൂർ വി എൻ കേശവപിള്ള സ്മാരക വായനശാലയിൽ വച്ചു നടന്ന ചടങ്ങിൽ ബെന്യാമിനിൽ നിന്നും ഷൗക്കത്ത് പുസ്തകം ഏറ്റുവാങ്ങി. ഡി സി ബുക്‌സാണ് പ്രസാധകർ.

കേവലമായ സാമൂഹ്യവ്യവസ്ഥയിൽനിന്ന് സ്വയം പ്രതിരോധിച്ചുകൊണ്ട് കീഴാളജീവിതത്തിന്റെ തീക്ഷ്ണതയും ദൈന്യതയും മറികടന്ന ഒരു മനുഷ്യന്റെ ജീവിതകഥയാണ് പുസ്തകം പറയുന്നത്. ഒരേസമയം മണ്ണിനോട് മല്ലടിച്ച് മുന്നേറിയ ഒരു തൊഴിലാളിയുടെയും പിന്നീട് സ്വയം ആർജിച്ചെടുത്ത ഉദ്യോഗത്തിന്റെ ഉന്നതപടവുകൾ കയറിയ ഒരു സർക്കാർ ജീവനക്കാരന്റെയും അനുഭവരേഖ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.