കണ്ണുകൊണ്ട് സംസാരിക്കുന്നവര്‍- സില്‍വിക്കുട്ടി എഴുതിയ കവിത
ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
കണ്ണുകള്‍കൊണ്ട്
സംസാരിക്കുന്നവരെ
കണ്ടിട്ടുണ്ടോ നിങ്ങള്‍?
ശബ്ദമോ
ആംഗ്യങ്ങളോ
ശരീരമോ ഇല്ലാതെ…
കണ്ണുകള്‍ മാത്രമായി?
ഓര്‍ക്കാപ്പുറത്ത്
പെട്ടെന്നു പാറിവന്ന്
കൊത്തി മറയുന്ന
അടക്കിയ ചിരിയുടെ
പൊന്മാന്‍ കണ്ണുകള്‍?
കൂട്ടത്തിലൊരുത്തനെ
ആക്കിക്കളിയാക്കി
ഇപ്പോള്‍ പൊട്ടുമേയെന്നൊരു
കടുകുമണിക്കണ്ണ് !
കടലു മുഴുവന്‍
വലിച്ചുകുടിച്ച്
തിര നിറച്ച്
നിന്നെ ഞാനിപ്പോള്‍
വാരിയെടുത്തങ്ങു
കൊണ്ടുപോകുമെന്ന്
പ്രണയക്കടല്‍ക്കണ്ണുകള്‍…
ഉള്ളിലേക്കാഴ്ന്നിറങ്ങി
അകമുറികളിലെങ്ങോ
വിങ്ങി നിറയും വേദനയെ
കുത്തിയടര്‍ത്തി
അലിയിച്ചൂറ്റിയെടുക്കുന്ന
സാന്ത്വനത്തിന്റെ
സൂചിക്കണ്ണുകള്‍..
പ്രതീക്ഷകളുടെ
ആകാശക്കാഴ്ചകള്‍
വിരിയുന്ന താമരക്കണ്ണുകള്‍
സ്‌നേഹക്കണ്ണുകള്‍
കരുണക്കണ്ണുകള്‍
കലഹക്കണ്ണുകള്‍
സഹതാപക്കണ്ണുകള്‍
കുറുമ്പിളകിയ കണ്ണുകള്‍
മദമിളകിയ കണ്ണുകള്‍
പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്