DCBOOKS
Malayalam News Literature Website

ഊര്‍ജ്ജസംരക്ഷണദിനം

എല്ലാ വര്‍ഷവും ഡിസംബര്‍ 14 ലോക ഊര്‍ജ്ജസംരക്ഷണദിനമായി ആചരിക്കുന്നു. ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിനും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അതിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതിനും ഊര്‍ജ്ജദൗര്‍ലഭ്യം ഉണ്ടാക്കാവുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനും ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നു.

ഊര്‍ജ്ജമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഇതേദിനം തന്നെ ദേശീയ ഊര്‍ജ്ജസംരക്ഷണദിനമായും ആചരിക്കുന്നു. ഊര്‍ജ്ജശേഷിയിലും അതിന്റെ സംരക്ഷണത്തിലും ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ വിശദീകരിക്കുന്നതിനായാണ് ഈ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഊര്‍ജ്ജസംരക്ഷണത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കമ്പനികളെ ഈ ദിനത്തില്‍ ദേശീയ ഊര്‍ജ്ജസംരക്ഷണ പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

Leave A Reply