DCBOOKS
Malayalam News Literature Website

യു. എ ഖാദര്‍: മലയാള സാഹിത്യത്തിലെ തൃക്കോട്ടൂര്‍ പെരുമ

മലയാളസാഹിത്യത്തില്‍ തൃക്കോട്ടൂരിന്റെ പെരുമ പകര്‍ന്ന എഴുത്തുകാരന്‍ യു എ ഖാദറിന്റെ ഓര്‍മ്മകള്‍ക്ക് നാലാണ്ട്. 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ.ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി.

കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990-ലാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്.

ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,എസ്.കെ. പൊറ്റെക്കാട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തൃക്കോട്ടൂര്‍ പെരുമ, തൃക്കോട്ടൂര്‍ നോവെല്ലകള്‍, തൃക്കോട്ടൂര്‍ വിളക്ക്, തൃക്കോട്ടൂര്‍ കഥകള്‍, ഗന്ധമാപിനി, ചങ്ങല, പെണ്ണുടല്‍ ചുറയലുകള്‍, നിയോഗ വിസ്മയങ്ങള്‍, അഘോരശിവം, മാനവകുലം, പ്രണയം ധൂര്‍ത്തടിച്ച പഴയൊരു കാമുകന്‍, വംശാവലിയുടെ ചോരക്കിനിപ്പുകള്‍, ഓര്‍മ്മകളുടെ പഗോഡ, കലശം, എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യു. എ ഖാദറിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക

 

Leave A Reply