തോപ്പിൽ ഭാസി അവാർഡ് പെരുമ്പടവം ശ്രീധരന്
തിരുവനന്തപുരം:തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ തോപ്പിൽ ഭാസി അവാർഡ് പെരുമ്പടവം ശ്രീധരന്. 33,333 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. തോപ്പിൽ ഭാസിയുടെ പ്രവർത്തനമേഖലകളായിരുന്ന നാടകം, ചലച്ചിത്രം, സാഹിത്യം, പത്രപ്രവർത്തനം എന്നീ മേഖലകളിലാണ് അവാർഡ്.
തോപ്പിൽ ഭാസി ജന്മശതാബ്ദിയുടെ സമാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ 8-ന് തോപ്പിൽ ഭാസി അനുസ്മരണ ചടങ്ങും 9-ന് അവാർഡ് സമർപ്പണ സമ്മേളനവും നടക്കും.
Comments are closed.