‘പട്ടുനൂല്‍പ്പുഴു’ കവര്‍ പ്രകാശനം ഡിസംബര്‍ 4ന്
എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവലായ ‘പട്ടുനൂല്‍പ്പുഴു‘വിന്റെ കവര്‍ പ്രകാശനം പ്രശസ്ത ഡിസൈനറും പുസ്തകത്തിന്റെ കവര്‍ ഡിസൈനര്‍ കൂടിയായ അഭിലാഷ് ചാക്കോ നിര്‍വഹിക്കും. ഡിസംബര്‍ 4ന് വൈകിട്ട് 5ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കവര്‍ പ്രകാശനം ചെയ്യുന്നത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധിക്കു നിദാനമായ ‘മീശ‘യ്ക്കും തിരുവിതാംകൂര്‍ ദിവാന്‍ ഭരണം മുതലുള്ള കേരളീയ ജീവിതത്തെ പുനര്‍നിര്‍മ്മിച്ചുകൊണ്ട് എഴുതപ്പെട്ട ‘ആഗസ്റ്റ് 17‘നും ശേഷം എസ് ഹരീഷ് എഴുതുന്ന പുതിയ നോവലാണ് ‘പട്ടുനൂല്‍പ്പുഴു’.
പട്ടുനൂൽപ്പുഴു പ്രീബുക്കിങ് തുടരുന്നു