ഫലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷങ്ങളുടെ പല വായനകളുമായി ഡി സി ബുക്സ്
ഒക്ടോബര്‍ 29 ഫലസ്തീന് ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ഫലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷങ്ങളുടെ പല വായനകളുമായി ഡി സി ബുക്സ്. മുരീദ് ബര്‍ഗൂതി രചിച്ച് അനിത തമ്പി വിവര്‍ത്തനം ചെയ്ത റാമല്ല ഞാന്‍ കണ്ടു, ഷീലാ ടോമിയുടെ ആ നദിയോട് പേരു ചോദിക്കരുത്, പി. കെ പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയവും മീസാന്‍കല്ലുകളുടെ കാവലും, ബിജീഷ് ബാലകൃഷ്ണന്റെ ഫറാ ബക്കര്‍: മറ്റൊരു യുദ്ധത്തിന് സാക്ഷിയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എം എന്‍ സുഹൈബിന്റെ ഒക്ടോബര്‍ 7 ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ അകവും എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്സിലൂടെ വായിക്കാം.