ഇന്ദിരാ ഗോസ്വാമിയുടെ ചരമവാര്‍ഷികദിനം
പ്രശസ്ത അസ്സമീസ് സാഹിത്യകാരിയും ജ്ഞാനപീഠ ജേതാവുമായ മമൊനി റെയ്‌സം ഗോസ്വാമി എന്ന ഇന്ദിര ഗോസ്വാമി 1942 നവംബര്‍ 14-ന് ഗുവാഹത്തിയില്‍ ജനിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു ഇന്ദിര ഗോസ്വാമി. തീവ്രവാദസംഘടനയായ ഉള്‍ഫയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള 27 വര്‍ഷമായി തുടരുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഇവര്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 2011 നവംബര്‍ 29 ന് ഗുവാഹത്തിയില്‍ വെച്ചായിരുന്നു ഇന്ദിര ഗോസ്വാമിയുടെ അന്ത്യം.
2002 ല്‍ രാജ്യം പദ്മശ്രീ നല്‍കിയെങ്കിലും അവര്‍ നിരസിച്ചിരുന്നു. ജ്ഞാനപീഠ പുരസ്‌കാരം,ഭാരത് നിര്‍മാണ്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ചിനാവര്‍ ശ്രോത, നിലാകാന്തി ബ്രജ, സംസ്‌കാര്‍, ഉദങ് ബകച്, ദ ജേര്‍ണി ടു ബ്രേക്ക് അ ബെഗ്ഗിങ് ബൗള്‍, പെയ്ന്‍ ആന്റ് ഫ്‌ലെഷ് എന്നിവയാണ് പ്രധാന കൃതികള്‍.