DCBOOKS
Malayalam News Literature Website

വടക്കുംകൂര്‍ രാജരാജവര്‍മ്മ; മലയാളത്തിലെ ഏറ്റവും ദീര്‍ഘമായ മഹാകാവ്യത്തിന്റെ കര്‍ത്താവ്

കേരള സംസ്‌കൃത സാഹിത്യപണ്ഡിതനായിരുന്ന കവിതിലകന്‍ വടക്കുംകൂര്‍ രാജരാജവര്‍മ്മയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.  1891 നവംബർ 27-ന് ജനനം. പതിനൊന്നാം വയസ്സിൽ അമ്മ മരിച്ചു.

ചെറുപ്പത്തിലെ സംസ്കൃതപഠനം ആരംഭിച്ചു. 8-ാം ക്ലാസ് വരെ സ്കൂൾ വിദ്യാഭ്യാസം നേടി. 1944-ൽ തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാലയിൽ പണ്ഡിതനായി ജോലി നോക്കി പിന്നീട് ആ ജോലി ഉപേക്ഷിച്ചു. സാഹിത്യമായിരുന്നു അദ്ദേഹത്തിന്റെ ജീവൻ. നിയോ  ക്ലാസിസത്തിന്റെ വക്താവായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. മുപ്പത്തിയാറിലധികം കൃതികൾ രചിച്ചിട്ടുണ്ട്.

സാഹിത്യ മഞ്ജുഷിക (3 ഭാഗങ്ങൾ), കൈരളീമാഹാത്മ്യം, സാഹിത്യ കൗസ്തുഭം, സാഹിത്യ നിധി എന്നിവയാണ് പ്രധാന ഉപന്യാസ സമാഹാരങ്ങൾ. ഭാഷാചമ്പുക്കൾ, ഗിരിജാകല്യാണം, മണി പ്രവാള  സാഹിത്യം, ഭാഷയും സ്വതന്ത്ര ഗ്രന്ഥങ്ങളും,  സാഹിത്യഗവേഷണം,  ഭഗവദ് ഗീതയും മഹാഭാരതവും എന്നിവയാണ് മറ്റു രചനകൾ.  കേരള സാഹിത്യചരിത്രം- ചർച്ചയും പൂരണവും കേരളസാഹിത്യചരിത്രത്തിന്റെ സംക്ഷിപ്ത ചരിത്രമാണ്.

സംസ്കൃത ഭാഷയിൽ നിന്നുമാണ് മലയാളത്തിന്റെ പിറവി എന്ന് അദ്ദേഹം വിശ്വസിച്ചു. കേരളീയ സംസ്കൃതസാഹിത്യ ചരിത്രം, ശൈലീപ്രദീപം, കാളിദാസൻ, പാതം എന്നിവയും അദ്ദേഹത്തിന്റെ രചനകളാണ്.  സാഹിത്യ രത്നം, വിദ്യാഭൂഷണം, മഹാകവി, കവിതിലകൻ തുടങ്ങിയ ബഹുമതികൾ ലഭിച്ചിരുന്നു.

 

Leave A Reply