DCBOOKS
Malayalam News Literature Website

പഴയപാലം: ശങ്കരന്‍ കോറോം എഴുതിയ കവിത

നവംബര്‍ ലക്കം പച്ചക്കുതിരയില്‍

പുതിയ പാലം വന്നപ്പോൾ
പഴയപാലം അനാഥമായി

അനാഥമായ
പാലം കണ്ടപ്പോൾ
യുവാക്കൾക്ക്
സങ്കടം പെരുത്തു

ആദ്യയോഗം
നാടിനെ ഇളക്കിമറിച്ചു.
നാടാകെ പാലത്തിലെത്തി

പാലത്തിലെത്തിയ
നാട്ടുകാർ
പൊട്ടിയ സ്ട്രീറ്റ്ലൈറ്റ്
മാറ്റിയിട്ടു

സ്ട്രീറ്റ്ലൈറ്റിനു താഴെ
കല്ലു പാകി
ചില ബെഞ്ചുകൾ
ഭംഗിയായി ഒരുക്കിയെടുത്തു

ഒരുക്കിയെടുത്ത ബെഞ്ചുകൾ
യുവാക്കൾ, കുഞ്ഞുങ്ങൾ,
മുതിർന്നവർ, സ്ത്രീകൾ
എന്നിങ്ങനെ വീതം വെച്ചു…

പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

Leave A Reply