അടിച്ചമർത്തപ്പെട്ടവരുടെ വേദനയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും ചരിത്രം!
ഹരികൃഷ്ണൻ തച്ചാടന്റെ ‘പൊയ്ലോത്ത് ഡെര്‍ബി ‘ എന്ന പുസ്തകത്തിന് പുണ്യ സി ആർ എഴുതിയ വായനാനുഭവം
‘നീതിയുടെ ബോധം തീപോലെ ആവേശിക്കാത്ത സമൂഹത്തിന് കാലം തീർച്ചയായും നഷ്ടപ്പെടും’
– ഗോവർധന്റെ യാത്രകൾ (ആനന്ദ് )
അടിച്ചമർത്തപ്പെട്ടവരുടെ വേദനയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും ചരിത്രമാണ് ഹരികൃഷ്ണൻ തച്ചാടന്റെ ‘പൊയ്ലോത്ത് ഡെര്‍ബി ‘ എന്ന നോവൽ. അതിൽ നീതിയുടെ ബോധം തീപോലെ കത്തി പടരുന്നതും ഒരു ജനത മറവിയുടെ മഹാഗർത്തങ്ങളിലേക്ക് വീണു പോകാതിരിക്കാൻ ഓർമകൾ കൊണ്ട് സമരം ചെയ്യുന്നതും കാണാം.
അപ്പുമാസ്റ്ററും ട്രാൻസിസ്റ്റർ സതീശനും തോമസ് ഇട്ടിയവിരയും ചാഴി സുധീഷും ഭാസ്കരനും തുടങ്ങി പൊയ്ലോത്ത് ദേശത്തെ സഖാക്കളോരോന്നും നോവലിൽ വന്ന് ഉടലും ഉയിരുമുരുക്കി ജീവത്യാഗങ്ങളുടെയും നിരന്തരപോരാട്ടങ്ങളുടെയും കഥ പറയുന്നു. ‘മറവിക്കെതിരെയുള്ള ഓർമയുടെ കലാപങ്ങൾ തന്നെയാണ് അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരങ്ങ’ ളെന്ന കുന്ദേരയുടെ വാക്കുകളെ അന്വർഥമാക്കുന്ന ആഖ്യാനരൂപമാണ് ‘പൊയ്ലോത്ത് ഡെര്‍ബി ‘. ഈ വർഷം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മികച്ച നോവലുകളിലൊന്ന്.
ഡെർബിയുടെ രണ്ടാം പതിപ്പ് ഡി സിയുടെ സ്റ്റാളുകളിൽ ലഭ്യമാണ്. വാങ്ങുകയും വായിക്കുകയും കഴിഞ്ഞുപോയ / നിലനിൽക്കുന്ന / വരാനിരിക്കുന്ന കാലം കണ്ടെടുക്കുകയും വീണ്ടെടുക്കുകയും ചെയ്യുക.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ