DCBOOKS
Malayalam News Literature Website

എം. പി. സദാശിവൻ അന്തരിച്ചു

പ്രശസ്ത‌ വിവർത്തകനും, സാഹിത്യകാരനും, നിരൂപകനും, യുക്തിവാദിയുമായ എം.പി. സദാശിവൻ അന്തരിച്ചു.  ഇന്ത്യൻ ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു. യുക്തിരേഖ മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഗ്യാനിസെയിൽ സിംഗ്, കെ.ആർ. നാരായണൻ, എ.പി. ജെ. അബ്‌ദുൽ കലാം എന്നീ രാഷ്ട്രപതിമാരുടേതുൾപ്പെടെ നൂറ്റിപ്പത്തോളം പുസ്തകങ്ങൾ വിവർത്തനം ചെയ്‌തു.
ആയിരത്തൊന്ന് രാത്രികള്‍, ഡ്രാക്കുള, ഡെകാമെറണ്‍ കഥകള്‍, ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട് തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സിന് വേണ്ടി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭാഷയും പരിഭാഷയും, ഇന്ദ്രജാല സർവ്വസ്വം തുടങ്ങി സ്വന്തം രചനകളായി 13 കൃതികളും.

കേരള സാഹിത്യ അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, അയ്യപ്പപണിക്കർ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കന്യാകുമാരി മലയാള അക്ഷരലോകം അവാർഡ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സീനിയർ ഫെല്ലോഷിപ്പ് എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തതിന് ലിംകാബൂക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടി.

 

Comments are closed.