ഒരുമക്കെതിരെ ഒരു ശതമാനം: വന്ദന ശിവ
നവംബര്‍ 5- വന്ദനശിവ ജന്മദിനം
‘ഒരുമക്കെതിരെ ഒരു ശതമാനം’ എന്ന പുസ്തകത്തിന് വന്ദന ശിവ എഴുതിയ ആമുഖത്തില്‍ നിന്നും
ജീവിക്കുക എന്നതിനര്‍ത്ഥമെന്ത്,
ജീവിച്ചിരിക്കുക എന്നതിന്?
നന്നായി ജീവിക്കുക
എന്നതിനര്‍ത്ഥമെന്ത്?
നന്നായിരിക്കുക എന്നാലെന്ത്?
എന്താണ് അറിവ്? എന്താണ് ബുദ്ധി?
എന്താണ് പരിസ്ഥിതി ശാസ്ത്രം?
എന്താണ് സാമ്പത്തിക ശാസ്ത്രം?
എന്താണ് നമ്മുെട ഭാവി?
ഈ അടിസ്ഥാനപരമായ ചോദ്യങ്ങളിലേക്ക് മടങ്ങിപ്പോകാൻ നമ്മുടെ സമകാലം നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ ജീവിവർഗം: നാമാവശേഷമാകാൻ പോകുന്ന നാളുകൾ കാരണം ഇന്നത്തെ ആധിപത്യശീലമുള്ള അറിവ് സമ്പത്തിന്റെ സൃഷ്ടി പിന്നെ ‘പ്രതിനിധി’ ജനാധിപത്യം ഇതൊക്കെയും ചേർന്ന് ഈ ഭൌമമണ്ഡലത്തിന്റെ അതിരുകളെയെല്ലാം അതിക്രമിക്കുകയും ഈ ഭൂമിയിൽ മറ്റ് ജീവിവർഗങ്ങൾക്കെല്ലാമുള്ള അതിജീവനാവകാശത്തെയും മാനുഷികാവകാശത്തെയും ഭൂരിപക്ഷം മനുഷ്യരുടെ സ്വാതന്ത്ര്യത്തെയും ഹനിച്ചു കളഞ്ഞിരിക്കുന്നു. നമ്മുടെ കാലമെന്നത് ലോകത്തിലെ ഒരു ശതമാനം ആളുകൾ) മാത്രം സമ്പത്തും അധികാരവും കൈയാളുന്നതാണ്. ആ അധികാരമുപയോഗിച്ച് അവർ ഭൂമിയെയും പൊതുവായുള്ള ജീവിതത്തെയും നശിപ്പിക്കുന്നു. അവരുടെ പ്രവർത്തികൾക്ക് യാതൊരു ഉത്തരവാദിത്വമോ ആ പ്രവർത്തികളുടെ പേരിൽ ആർക്കെങ്കിലും വിശദീകരണം നൽകുകയോ വേണ്ട. കാരണം മായാജാലങ്ങൾ സൃഷ്ടിക്കാൻ അവർ കൗശലം നിറഞ്ഞ അനേകം വഴികൾ കണ്ടെത്തിയിരിക്കുന്നു. ആ മായയിലൂടെ അവർ മനുഷ്യന് ഭൂമിയുമായുള്ള ബന്ധത്തെ വേർപെടുത്തുന്നു. അധികാരം കൈയാളുന്ന ആ ശതമാനം മറ്റ് മനുഷ്യരിൽ നിന്ന് വേർപ്പെടുത്തുന്നു. അതു കണ്ടാൽ തോന്നും അവരും നമ്മളും ഒരു പൊതു സമ്പദ്വ്യവസ്ഥ പങ്കിടുന്നില്ലെന്ന്, ആ പൊതു ഭാവിയിൽ പങ്കാളികളാകുന്നില്ലെന്ന്.
നന്നായിരിക്കുക എന്നതും സുഖാനുഭവവും സമയാതീതമാണ്- അത് ഘടികാര ബന്ധിതമല്ല. സുഖമുള്ള അവസ്ഥയെയാണ് സമ്പത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നമുക്കും നമ്മുടെ സുഖാനുഭവങ്ങൾക്കുമിടയിൽ ഇപ്പോൾ കമ്പോളം വന്നു നില്ക്കുന്നു. അത് നമ്മുടെ സാധ്യതകളിൽ നിന്നും അവശങ്ങളിൽനിന്നും നമ്മെ അറുത്തു മാറ്റിക്കളയുന്നു.