ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള; ന്യൂജെൻ വായനക്കാർക്ക് ആവേശത്തിന്റെ ‘ഇലുമിനാറ്റിയുമായി’ അഖിൽ പി ധർമജൻ
നവംബർ 15 ന് രാത്രി 8 മുതൽ 9.30 വരെ കോണ്‍ഫറന്‍സ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ പി ധർമ്മജൻ പങ്കെടുക്കും. ‘പുസ്തകത്തിനപ്പുറമുള്ള കഥകൾ – റാം C / O ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമ്മജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ തന്റെ കൃതികൾ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റം അദ്ദേഹം വിശദീകരിക്കും. സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും ജനപ്രിയനായ നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങുന്ന അഖിൽ പി ധർമ്മജൻ തന്റെ നോവലുകളുടെ പിന്നാമ്പുറ കഥകൾ പങ്കുവെക്കുന്നത് യുവ എഴുത്തുകാർക്ക് ആവേശവും പ്രചോദനവും നൽകും.
Comments are closed.