പ്രിയദര്‍ശിനി, നിനക്കുറങ്ങാമിനി… സുഗതകുമാരി എഴുതിയ കവിത
‘സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണ’- ത്തിൽ നിന്നും
പ്രിയദര്‍ശിനി, നിന-
ക്കുറങ്ങാമിനിശ്ശാന്തം…
ഒരുനാളിലും സ്വൈര-
മറിയാത്തൊരാത്തിര-
ക്കൊഴിഞ്ഞൂ… കിടന്നമ്മ-
യ്ക്കുറങ്ങാമിനി സ്വൈരം…
ഇടിവെട്ടലിന്‍ശേഷം
കണ്ണുനീര്‍ മഴപെയ്തൂ
തിരയൊക്കെയും താണൂ….
കൊടുങ്കാറ്റേങ്ങിക്കെട്ടൂ
പ്രിയദര്‍ശിനി, ദര്‍ശ-
നാതീതയാകെ പ്രിയ
തരയായ് തീരുന്നോളേ
നിന്നെ ഞാന്‍ നമിക്കുന്നു
നിന്ദതന്‍ തീരാച്ചൂടി-
ലെന്നെന്നും കരിയുന്നോ-
രിന്ത്യതന്‍ സ്ത്രീത്വത്തിന്റെ-
യഭിമാനമേ, വിട…
ഭാരമൊക്കെയും പെട്ടെ-
ന്നിറക്കി മിഴി പൂട്ടി
നീ കിടക്കുന്നൂ-നോക്കി
നിന്നു ഞാന്‍ ശങ്കിക്കുന്നൂ
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ