ഒരിക്കലും നമുക്കു വീണ്ടും കിട്ടാത്ത ഒന്നാണ് നമ്മുടെ ഭൂതകാലം…
”ഒരിക്കലും നമുക്കു വീണ്ടും കിട്ടാത്ത ഒന്നാണ് നമ്മുടെ ഭൂതകാലം. നമ്മളെ മുന്നോട്ടു തള്ളി ഓരോ നിമിഷവും അതിവേഗത്തിൽ കാലം മറഞ്ഞുകൊണ്ടിരിക്കുകയാണ്. കുറേകഴിയുമ്പോൾ നമ്മൾ കൈകാര്യം ചെയ്യുന്ന എല്ലാ വസ്തുക്കളും സ്മാരകങ്ങളാവും. വളരെ വർഷങ്ങൾ കഴിഞ്ഞ് നമ്മളതു കാണുമ്പോഴാണ് നമുക്കതു പ്രിയപ്പെട്ടതാവുന്നത്”- യു. കെ. കുമാരൻ (കാണുന്നതല്ല കാഴ്ചകൾ)