നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഏഴു മുതൽ
ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഏഴു മുതൽ 13 വരെ നിയമസഭ അങ്കണത്തിൽ നടക്കും. പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു.
വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതർ, മുഖാമുഖം, ബുക്ക് സൈനിങ്, ബുക്ക് റീഡിങ് തുടങ്ങി നിരവധി പരിപാടികൾകൊണ്ടും ജനങ്ങളുടെ സജീവപങ്കാളിത്തംകൊണ്ടും പുസ്തകോത്സവത്തിന്റെ മുൻ പതിപ്പുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ പുസ്‌തക പ്രസാധകരും ദേശീയ, അന്തർദ്ദേശീയ തലങ്ങളിലെ പ്രമുഖപ്രസാധകരും മേളയുടെ ഭാഗമായിരുന്നു.