സിജെയും റോസിയും: ശ്രീജിത് പെരുന്തച്ചന്‍ എഴുതിയ കവിത
ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
എന്റെ വീടിനു പിന്നിലെ മാവ്
ഒരൊറ്റത്തടിവൃക്ഷം.
ഞാൻ ഒരൊറ്റത്തടിയാണെന്ന്
അത് തെറ്റിദ്ധരിച്ചോ ആവോ
പാല മാവിനോട് പറഞ്ഞു,
എന്നിൽ യക്ഷിയുണ്ടെന്ന്
“ആരു ചത്താലും
ഒരുപിടിച്ചാരമാവാൻ വേണ്ടുന്ന
എന്നോടു തന്നെ
നീ ഇതു പറയണം,’
മാവ് പറഞ്ഞു.
പാലയെ തൊട്ടുരുമ്മി നിൽക്കുന്ന
പന കണ്ട് ഞാനോർത്തു,
ഒരു തുള്ളി ഖസാക്ക്
എന്റെ വീട്ടിലും.
കാലം പോലെ
ഖസാക്കിലെ
കരിമ്പനകളിൽ മാത്രമല്ല
എന്റെ വീട്ടിലെ
കരിമ്പനയിലും
കാറ്റു പിടിക്കും.
വർഷത്തിൽ
ഒരു സിനിമ മാത്രമേ ചെയ്യു
എന്നു പറയുന്ന
സിനിമാക്കാരെപ്പോലെ
പന വളരെ സെലക്ടീവ്..
പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.