DCBOOKS
Malayalam News Literature Website

ഊര്‍ശ്ലേംപട്ടണത്തില്‍ ഒരു കീഴാളക്രിസ്ത്യാനി: അജിത് എം പച്ചനാടന്‍ എഴുതിയ കവിത

ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

ളരെ പണ്ട്,
ബൂട്ടും പാപ്പാസുമണിഞ്ഞ്
ചാട്ടചുഴറ്റി
കുഞ്ചിരോമങ്ങള്‍ തുള്ളിച്ച് തുള്ളിച്ച്
കിതച്ചകുതിരപ്പുറത്ത്
ബേക്കര്‍ സായിപ്പ്  എത്തി.
മുന്‍കാലുകള്‍
മുകളിലേക്കുയര്‍ത്തി,
ചിനപ്പിന്റെ നിലവിളി
അന്തരീക്ഷത്തിലേക്കെറിഞ്ഞ്
കുതിര ആഞ്ഞുലഞ്ഞ് നിന്നു…
വെള്ളച്ഛന്‍;
തൊപ്പി
കൈയില്‍
മദിച്ചു പുളയ്ക്കും ചാട്ട:
എല്ലാം ചവിട്ടിമെതിക്കും കുതിര.
ശ്രീപത്മനാഭന്റെ
പെരുംദാസനോ ഇതിയാന്‍!
രാജപ്രതാപം കണ്ടു
കിടുങ്ങിപ്പോയ പുലയര്‍
കൈതക്കാട്ടില്‍
സൂര്യനൊപ്പം മറഞ്ഞു.
ചേറില്‍ പുതഞ്ഞൊളിച്ചു ചിലര്‍,
ഒരു കൂട്ടം
കുളവാഴയ്ക്കും
താറാവിനും കീഴില്‍,
വെള്ളം വാരിപ്പുതച്ച്
വരാലിനൊപ്പം വഴുതി…

പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്‌

Comments are closed.