DCBOOKS
Malayalam News Literature Website

സി ശങ്കരൻ നായരുടെ ജീവിതം ബി​ഗ് സ്ക്രീനിലേക്ക്

ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കുരുതി നടത്തിയ ബ്രിട്ടീഷുകാരുടെ ക്രൂരമുഖം ലോക മനസ്സാക്ഷിക്കുമുന്നില്‍ തുറന്നുകാട്ടിയ മലയാളി ബാരിസ്റ്റര്‍ Textചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവചരിത്രം  ബിഗ് സ്ക്രീനിലേയ്ക്ക്. അക്ഷയ് കുമാർ, ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക. രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ ‘ദ് കേസ് ദാറ്റ് ഷൂക്ക് ദ് എംപയർ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.  2019 ൽ ബ്ലൂംസ്ബറി ഇന്ത്യയാണ് ‘ദ് കേസ് ദാറ്റ് ഷൂക്ക് ദ് എംപയർ’ എന്ന കൃതി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ മലയാള പരിഭാഷ ഡി സി ബുക്സിലൂടെ വായനക്കാരിലെത്തും.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. എഴുത്തുകാരനായ കരൺ സിങ് ത്യാഗിയുടെ ആദ്യ സംവിധാന സംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസും ലിയോ മീഡിയ കളക്ടീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരന്‍ നായരും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലുള്ള ഐതിഹാസിക കോടതിമുറി പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. ഡൽഹിയിലും ഹരിയാനയിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം. 2025 മാർച്ച് 14നാണ് ചിത്രം റിലീസ് ചെയ്യുക.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

 

Leave A Reply