DCBOOKS
Malayalam News Literature Website

എന്റെ അന്ത്യശ്വാസം: മാങ്ങാട് രത്‌നാകരന്‍ എഴുതിയ കവിത

ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

നിരീശ്വരനായതിന്
ഈശ്വരനോടു നന്ദിപറഞ്ഞ
ലൂയിസ് ബുനുവൽ
ആരോടും നന്ദിപറയാതെ
“ഞാനിതാ മരിക്കുന്നു,”
എന്നുപറഞ്ഞു മരിച്ചു.

“ഹേ റാം,’ എന്നു (?)1മന്ത്രിച്ച്
അന്ത്യശ്വാസമെടുത്ത
ഉത്തമപുരുഷനെക്കാളും
എത്ര സ്വതന്ത്രമായ മരണം.

“ആരുടെ വിരലുകളാണ്
എന്റെ കണ്ണുകൾ അടയ്ക്കുകയെന്ന്
എനിക്കു കാണണമെന്നുണ്ട്,’
കാർലോസ് ഫ്യൂവന്തസിനോടു
ഒരാഗ്രഹം പറഞ്ഞിരുന്നു.

പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്‌

മാങ്ങാട് രത്നാകരന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.