ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന് തുടക്കമായി
കോട്ടയം ; ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ‘പുസ്തകോത്സ’വത്തിന് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഡി സി ബുക്‌സ് ഉള്‍പ്പെടെ നിരവധി പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നു.
സഹകരണ മന്ത്രി വി എൻ വാസവൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷനായി. സർവ്വ വിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്ജ് മുഖ്യ പ്രഭാഷണംനടത്തി. പുസ്തകോത്സവം ആദ്യ വില്പന വൈക്കം ചുങ്കും ഗ്രാമീണ വായനശാലക്ക് വേണ്ടി എം എസ് തിരുമേനിക്ക് പുസ്തകം നൽകിക്കൊണ്ട് കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്ജ്,സെക്രട്ടറി എൻ ചന്ദ്രബാബു, സ്റ്റേറ്റ് ലൈബ്രറികൗൺസിലംഗം വി കെ കരുണാകരൻ, പൊൻകുന്നം സെയ്ത് ജില്ലാ ലൈബ്രറി കൗൺസിൽ മുൻസെക്രട്ടറി പ്രൊഫ. കെ ആർ ചന്ദ്രമോഹനൻ, കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കും ചേരിയിൽ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം ‘കുമാരനാശാൻ കവിതയും ജീവിതവും’ സെമിനാറിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ അധ്യക്ഷത വഹിച്ചു. ഡോ. എം ജി ബാബുജി മുഖ്യപ്രഭാഷണം നടത്തി. ഡോ. മഞ്ജുഷാ പണിക്കർ, ഡോ. മ്യൂസ് മേരി ജോർജ്ജ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവിസമ്മേളനത്തിൽ പാലിത്ര രാഘവൻ പഠന കേന്ദ്രം ഡയറക്ടർ ബി ശശികുമാർ അധ്യക്ഷത വഹിച്ചു. പ്രസിദ്ധ കവി എസ് ജോസഫ് കവിസംഗമം ഉദ്ഘാടനം ചെയ്തു. എം ആർ രേണുകുമാർ, നിഷ നാരായണൻ, ഏലിയാമ്മ കോര, അനിജി കെ ഭാസി, നിതാര പ്രകാശ്, സുജാത ശിവൻ, ജയശ്രി പള്ളിയ്ക്കൽ തുടങ്ങിയവർ കവിതാലാപനം നടത്തി അഡ്വ. അംബരീഷ് മോഡറേറ്ററായിരുന്നു. ഇന്ന് വനിതാസംഗമം സംഘടിപ്പിക്കും.
ഒക്ടോബര്‍ 20ന് പുസ്തകോത്സവം സമാപിക്കും.
Comments are closed.