‘ഈ കാറ്റിലിങ്ങനെ’: ബിനോയ് പി.ജെ. എഴുതിയ കവിത
ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ചുവടിളക്കാതെ
ചുഴറ്റിയടിക്കുന്ന കാറ്റില്‍
തലയാട്ടി
ആടിത്തിമിര്‍ക്കുകയായിരുന്നു
മരങ്ങള്‍.
സ്വന്തം വീര്യത്താലേ
മിനുങ്ങിയ തെങ്ങുകളും
കഴുത്തുനിറയെ
വളകളണിഞ്ഞ
കവുങ്ങുകളും
പുളിയും പ്ലാവും
മാവുമെല്ലാം നിരന്നാടുന്ന
ആ ആട്ടത്തിനിടയിലൂടെ
ചെരിഞ്ഞും ചാഞ്ഞും
മഴ തിമിര്‍ത്തുപെയ്തു.
കിളികളുടെ ചിറകുകള്‍
കാറ്റിന്റെയും മഴയുടേയും
നിലയറ്റ കറക്കങ്ങളില്‍
ഗതി തേടി
കവളന്‍കാളിയുടെ
മഞ്ഞമുഖംമൂടി
ഉപ്പന്റെ തിളങ്ങുന്ന
കണ്ണുകളിലും
കുതിര്‍ന്ന ഉടലിലും
സന്ധ്യ വട്ടംചുറ്റി.
പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.