DCBOOKS
Malayalam News Literature Website

ഇന്ന് ലോക നിലവാര ദിനം

 

 

എല്ലാ വർഷവും ഒക്ടോബർ പതിനാല് ലോക നിലവാര ദിനം ആയി ആചരിച്ചുവരുന്നു. വ്യാപാരം, സാങ്കേതികമുന്നേറ്റം, വിജ്ഞാനവ്യാപനം എന്നിവ ലക്ഷ്യമാക്കി 1946 ഒക്ടോബർ 14 ന് ലണ്ടനിൽ 25 രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് നിലവാര നിർണ്ണയത്തിനായി പൊതുവായ ഒരു അന്തർദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച് ചർച്ച നടത്തി ഇൻറർനാഷണൽ ഇലക്ട്രോകെമിക്കൽ കമ്മീഷൻ (IEC ), ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻ‌ഡേർഡൈസേഷൻ(ISO ), ഇൻറർനാഷണൽ ടെലിക്കമ്മ്യൂണിക്കേഷൻ യൂണിയൻ(ITU ) തുടങ്ങിയ സംഘടനകളിലെ ആയിരക്കണക്കിനു വിദഗ്ദ്ധർ, സ്വയമേവ അന്തർദ്ദേശീയ നിലവാരഗുണമേൻ‌മകൾ ഉറപ്പു വരുത്തുവാൻ ശ്രമം നടത്തുന്നു . ഈ പരിശ്രമങ്ങളെ അംഗീകരിക്കാനും, അനുസ്മരിക്കാനും പ്രചരിപ്പിക്കാനും ആണ് ഒക്ടോബർ 14, അന്താരാഷ്ട്ര തലത്തിൽ ലോക നിലവാര ദിനമായി ആചരിക്കുന്നത്.

1970 ലാണ് ആദ്യത്തെ ലോക നിലവാര ദിനം ആചരിച്ചത്. ഓരോ വർഷവും നിലവാരത്തിന്റെ ഏതെങ്കിലും മേഖലയിലുള്ള ഒരു വിഷയം ദിനാചരണത്തിനായി ഐ.എസ്.ഒ തെരഞ്ഞെടുക്കാറുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങൾ ഈ ദിവസം നിലവാരം നിർണ്ണയത്തിനും നിലനിർത്തുന്നതിനും പ്രചരിപ്പിക്കാനും വേണ്ടിയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

Leave A Reply