DCBOOKS
Malayalam News Literature Website

2026ലെ ലോക പുസ്തക തലസ്ഥാനമായി റബാത്ത്

മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിനെ 2026ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു. വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പ്രഖ്യാപനം നടത്തിയത്. 54 പബ്ലിഷിം​ഗ് സ്ഥാപനങ്ങളുള്ള ബറാത് ആഫ്രിക്കയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയ്ക്ക് വേദിയാവുന്ന ന​ഗരം കൂടിയാണ്.

സാഹിത്യ വികസനം, വായനയിലൂടെ സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം, നിരക്ഷരതയ്‌ക്കെതിരായ പോരാട്ടം, പ്രത്യേകിച്ച് അധഃസ്ഥിത സമൂഹങ്ങൾക്കിടയിലുള്ള വ്യക്തമായ പ്രതിബദ്ധത എന്നിവയ്ക്ക് യുനെസ്കോയും വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയും, റബാത്തിനെ അംഗീകരിച്ചിട്ടുണ്ട്.

Leave A Reply