വിനോയ് തോമസിന്റെ ‘മുതല്‍’ കോപ്പിയടിയോ?
‘കരിക്കോട്ടക്കരി’, ‘പുറ്റ്’ എന്നീ നോവലുകള്‍ക്കു ശേഷം പുറത്തിറങ്ങിയ വിനോയ് തോമസിന്റെ ‘മുതല്‍’ എന്ന നോവല്‍ കോപ്പിയടിയാണെന്ന് ആരോപണം. യുവാല്‍ നോവാ ഹരാരിയുടെ ‘നെക്‌സസ്’ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളുടെ സമ്പൂര്‍ണ്ണ ഫിക്ഷന്‍ രൂപമാണ് ‘മുതല്‍’ എന്നാണ് ആരോപണം. വിനോയ് തോമസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വായനക്കാരുമായി പങ്കുവെച്ചത്. ആരോപണം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും മുതലിന്റെ നാലാം പതിപ്പ് പുറത്തിറങ്ങി കൂടുതലാളുകള്‍ രണ്ടു പുസ്തകവും വായിച്ച് ആരോപണം ശരിയാണോ എന്ന് പരിശോധിക്കട്ടെയെന്നും വിനോയ് തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
‘സാപിയന്‍സ്’,’ഹോമോ ദിയൂസ്’, ’21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍’ എന്നിവയിലൂടെ പ്രശസ്തനായ യുവാല്‍ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘നെക്‌സസ്’. ശിലായുഗം മുതല്‍ എഐ കാലഘട്ടം വരെയുള്ള വിവരശൃംഖലകളുടെ ചരിത്രമാണ് പുസ്തകത്തില്‍ പറയുന്നത്.
പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്ര വർത്തമാനങ്ങൾ കഥയെഴുത്തിന്റെ സർവ്വതന്ത്രസ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവലാണ് വിനോയ് തോമസിന്റെ ‘മുതല്‍’. എന്താണ് മുതല്‍? അതിന് അനേക രൂപങ്ങളുണ്ട്. ഒരാള്‍ക്ക് മുതലായിരിക്കുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തില്‍ മുതലായിരിക്കുന്നത് മറ്റൊരിക്കല്‍ അങ്ങനെയല്ല, മുതലായി നിലനില്‍ക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നില്‍ക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവര്‍ത്തമാനങ്ങള്‍ കഥയെഴുത്തിന്റെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്തെടുത്തിരിക്കുന്ന വിസ്മയകരമായി നോവലിൽ എഴുത്തുകാരൻ വരച്ചുകാട്ടിയിരിക്കുന്നു.
വിനോയ് തോമസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
യുവാല്‍ നോവാ ഹരാരിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.