DCBOOKS
Malayalam News Literature Website

അശോകൻ ചരുവിലിന് വയലാർ പുരസ്കാരം

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'കാട്ടൂർക്കടവ്' എന്ന നോവലിനാണ് പുരസ്കാരം

ചിത്രത്തിന് കടപ്പാട് - ഇന്ത്യ ടുഡേ
ചിത്രത്തിന് കടപ്പാട് – ഇന്ത്യ ടുഡേ

48ാമത്  വയലാർ പുരസ്കാരം അശോകൻ ചരുവിലിന്.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ‘കാട്ടൂർക്കടവ്കാട്ടൂർക്കടവ്‘ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവും ആണ് പുരസ്കാരമായി ലഭിക്കുക.

കേരളത്തിന്റെ രാഷ്ട്രീയ മനസ്സിന്റെ ആഖ്യാനമാണ് നോവലെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി. പ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ളതാണ് കാട്ടൂർക്കടവ് നോവൽ.

വയലാർ രാമവർമ്മ ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്.  1977 മുതൽ സാഹിത്യ മേഖലയിൽ നൽകി വരുന്ന പുരസ്കാരം ആണ് ഇത്.

സാഹിത്യകാരൻ ബെന്ന്യാമിൻ, പ്രൊഫ.കെ.എസ്.രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. മൂന്നൂറോളം പുസ്തകങ്ങളിൽ നിന്ന് ആറെണ്ണം അവസാന റൗണ്ടിലെത്തി.

ഒക്ടോബർ 27നു തിരുവനന്തപുരത്ത് വെച്ച് പുരസ്കാരം സമ്മാനിക്കും.

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് കാട്ടൂർകടവ് ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ 

 

Leave A Reply